‘കോഴിക്കോട് എൻ ഐ ടിയെ വീണ്ടും കാവി പുതപ്പിക്കാൻ ശ്രമം’, സവർക്കറുടെ പേരിൽ കലോത്സവം നടത്താൻ നീക്കം

കോഴിക്കോട് എൻ ഐ ടിയെ വീണ്ടും കാവി പുതപ്പിക്കാൻ ശ്രമം. സംഘപരിവാര്‍ നേതാവ് സവർക്കറുടെ പേരിൽ കലോത്സവം നടത്താനൊരുങ്ങി മാനേജ്‌മന്റ്. വീര്‍സാത് 24 എന്ന പേരില്‍ കല-സാംസ്‌കാരികോത്സവം സംഘടിപ്പിക്കാനാണ് എന്‍.ഐ.ടി ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണന്റെ നേതൃത്വത്തിൽ തീരുമാനിച്ചിരിക്കുന്നത്.

ALSO READ: ‘മഹാഭാരതത്തിൽ ഭീമനായി മോഹൻലാൽ’, ഈ കഥാപാത്രമാകാൻ യോഗ്യതയുള്ള മറ്റൊരു നടനില്ല: സോഷ്യൽ മീഡിയ ഭരിച്ച ചിത്രങ്ങൾ കാണാം

ഈ കാവിവത്കരണത്തിൻ്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി പൈതൃക ക്ലബ്ബ് സ്ഥാപിക്കാനും മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുന്നത്. ഈ പൈതൃക ക്ലബ്ബിനാകും വീര്‍സാത് എന്ന പരിപാടിയുടെ നടത്തിപ്പ് ചുമതല. ആര്‍.എസ്.എസ് അനുകൂല വിദ്യാര്‍ഥികള്‍ക്ക് പ്രവര്‍ത്തന വേദി ഒരുക്കാനാണ് പൈതൃക ക്ലബ്ബെന്നും ആക്ഷേപണം ഉയരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News