എൻ ഐ ടി വിഷയം; താത്കാലികമായി അടച്ചിരുന്ന ക്യാമ്പസ് ഇന്ന് പ്രവർത്തനമാരംഭിച്ചു

വിദ്യാർത്ഥി പ്രതിഷേധങ്ങളെ തുടർന്ന് താത്ക്കാലികമായി അടച്ച് പൂട്ടിയ കോഴിക്കോട് എൻ ഐ ടി ഇന്ന് തുറന്ന് പ്രവർത്തനമാരംഭിച്ചു. കോളേജ് തുറന്ന പശ്ചാത്തലത്തിൽ ഗാന്ധി ഘാതകൻ, ഗോഡ്സെയെ പ്രകീർത്തിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട എൻ ഐ ടി അധ്യാപിക ഷൈജ ആണ്ടവൻ നിലപാടിൽ മാറ്റമില്ലാതെ ഉറച്ച് നിൽക്കുന്ന സാഹചര്യത്തിൽ അച്ചടക്ക നടപടിക്കും സാധ്യതയുണ്ട്. എൻഐ ടിയിലെ ദളിത് വിദ്യാർത്ഥിയായ വൈശാഖിനെ സസ്പെൻ്റ് ചെയ്തതിനെ തുടർന്നാണ് ക്യാമ്പസിൽ വിദ്യാർത്ഥി പ്രതിഷേധമുണ്ടായത്. ഇതിനെ തുടർന്ന് മൂന്ന് ദിവസത്തേക്ക് അടച്ചുപൂട്ടിയ എൻ ഐ ടി ഇന്ന് തുറന്ന് പ്രവർത്തനമാരംഭിച്ചു. വൈശാഖിനെ സസ്പെൻ്റ് ചെയ്ത നടപടി പ്രതിഷേധങ്ങളെ തുടർന്ന് മരവിപ്പിച്ചിരുന്നു.

Also Read: ‘ദൈവങ്ങൾക്ക് അല്ല, ജനങ്ങൾക്ക് പ്രാണൻ നൽകാനാണ് പ്രധാനമന്ത്രി തയ്യാറാകേണ്ടത്’: രൂക്ഷവിമർശനവുമായി ഡോ ജോൺ ബ്രിട്ടാസ് എം പി

എന്നാൽ എൻ ഐ ടി പ്രൊഫസർ ഷൈജാ ആണ്ടവൻ്റെ ഗോഡ്സേയെ പ്രകീർത്തിച്ചുള്ള പരാമർശമാണ് ക്യാമ്പസിനെ വീണ്ടും വിവാദങ്ങളിലേക്ക് തള്ളി വിട്ടത്. ഗോഡ്സെ പരാമർശത്തിൽ ഷൈജ ആണ്ടവനോട് എൻഐടി ഡയറക്ടർ വിശദീകരണം ചോദിച്ചിരുന്നു. എസ് എഫ് ഐ പരാതിയിൽ ഇവർക്കെതിരെ കുന്ദമംഗലം പോലീസ് കേസും എടുത്തിട്ടുണ്ട്. എൻഐടിയിലെ ഇൻ്റേണൽ കംപ്ലയിൻ്റ് സെല്ലിൻ്റെ മേധാവിയാണ് ഷൈജ.

Also Read: ‘കേന്ദ്ര അവഗണനയ്ക്കിടയിലും ആരോഗ്യമേഖലയെ ചേര്‍ത്ത് പിടിക്കുന്നതാണ് സംസ്ഥാന ബജറ്റ്’: മന്ത്രി വീണാ ജോര്‍ജ്

എൻ ഐ ടി ഡയറക്ടർ പ്രസാദ് കൃഷ്ണ ക്യാമ്പസിൽ നാളെ എത്തിയ ശേഷമായിരിക്കും അച്ചടക്ക നടപടിയടക്കമുള്ള വിഷയങ്ങളിൽ തീരുമാനം ഉണ്ടാവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News