കോഴിക്കോട് എൻ ഐ ടി വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്ത സംഭവം: പ്രതിഷേധവുമായി എസ്എഫ്ഐ

‘ഇന്ത്യ രാമ രാജ്യമല്ല ‘ എന്ന പ്ലക്കാർഡുയർത്തി കോഴിക്കോട് എൻ.ഐ.ടി ക്യാമ്പസിൽ പ്രതിഷേധിച്ച വിദ്യാർത്ഥി വൈശാഖിനെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്ത് എൻ.ഐ.ടി സ്റ്റുഡൻ്റ്സ് വെൽഫെയർ ഡീൻ പുറപ്പെടുവിച്ച ഉത്തരവിനെതിരെ പ്രതിഷേധവുമായി എസ്എഫ്ഐ.

Also Read: ജാർഖണ്ഡ് മുഖ്യമന്ത്രിയാകാൻ ചംബൈ സോറൻ; സമയം അനുവദിക്കാൻ വൈകിപ്പിച്ച് ഗവർണർ

ജനുവരി 22 ന് തീർത്തും ജനാധിപത്യപരമായി പ്രതിഷേധിച്ച വൈശാഖിനെ ‘ ജയ് ശ്രീറാം ‘ മുഴക്കി ആക്രമിച്ച വിദ്യാർത്ഥികൾക്കെതിരെ ഒരു നടപടിയും എടുക്കാതെ, ആക്രമിക്കപ്പെട്ട വിദ്യാർത്ഥിക്കെതിരെ നടപടിയെടുത്ത എൻ.ഐ.ടി അധികൃതരുടെ സമീപനം അംഗീകരിക്കാനാവില്ല. സംഘപരിവാർ ഗുണ്ടകൾക്ക് കുഴലൂതുന്ന സമീപനമാണ് എൻ.ഐ.ടി അധികൃതർ ഇതിലൂടെ സ്വീകരിച്ചിരിക്കുന്നത്.

Also Read: സാക്ഷി മാലിക്കിനെയും വിനേഷ് ഫോഗട്ടിനെയും മനഃപൂർവം മറന്നതോ? സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യമെന്ന് നിർമല സീതാരാമൻ

മതനിരപേക്ഷ മൂല്യങ്ങൾ മുറുകെ പിടിക്കുന്ന കേരളത്തിൽ ഇരുന്ന് ഇത്തരമൊരു നടപടി സ്വീകരിച്ച് മുന്നോട്ട് പോകാൻ എൻ.ഐ.ടി അധികൃതരെ അനുവദിക്കില്ല എന്നും, വൈശാഖിനെതിരെയെടുത്ത നടപടി ഉടൻ പിൻവലിച്ചില്ലെങ്കിൽ എൻ.ഐ.ടി ക്യാമ്പസിൽ ശക്തമായ വിദ്യാർത്ഥി പ്രതിഷേധം ഉയർത്തിക്കൊണ്ടുവരുമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News