കോഴിക്കോട് വ്യാജ ഡോക്ടര്‍ ചികിത്സിച്ച രോഗി മരിച്ചു

കോഴിക്കോട് കടലുണ്ടി കോട്ടക്കടവ് ടി എം എച്ച് ആശുപത്രിയില്‍ വ്യാജ ഡോക്ടര്‍ ചികിത്സിച്ച രോഗി മരിച്ചു. പൂച്ചേരിക്കടവ് സ്വദേശി വിനോദ് കുമാറാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സ തേടിയ വിനോദ് കുമാര്‍ ഈ മാസം 23നാണ് മരിച്ചത്.

ALSO READ:മസ്തിഷ്‌ക ജ്വരം സംശയിക്കുന്നവരില്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരവും പരിശോധിക്കണം: മന്ത്രി വീണാ ജോര്‍ജ്

ആശുപത്രിയിലെ ആര്‍ എം ഒ അബു അബ്രഹാം ലുക്ക് ആയിരുന്നു ചികിത്സ നല്‍കിയത്. ചികിത്സിച്ചത് വ്യാജ ഡോക്ടര്‍ ആണെന്നാണ് കുടുംബത്തിന്റെ ആരോപണം. മരിച്ച വിനോദ് കുമാറിന്റെ മകന്‍ ഡോക്ടര്‍ അശ്വിന്‍ നടത്തിയ അന്വേഷണത്തിലാണ് അബു അബ്രഹാം എംബിബിഎസ് പാസ്സായിട്ടില്ലെന്ന് വ്യക്തമായത് എന്നും കുടുംബം പറയുന്നു. സംഭവത്തില്‍ കുടുംബം ഫറോക് പൊലീസില്‍ പരാതി നല്‍കി.

ALSO READ:‘മീഡിയവണ്ണിന്റേത് ആട്ടിനെ പട്ടിയാക്കുന്ന മാധ്യമതന്ത്രം’; വിമര്‍ശിച്ച് കെ ടി കുഞ്ഞിക്കണ്ണന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News