ആ നോട്ടത്തിലൊരു ബഹുമാനമില്ലല്ലോടാ, കോഴിക്കോട് പ്ലസ് ടു വിദ്യാർഥികളെ നോക്കിയത് ശരിയായില്ലെന്ന് പറഞ്ഞ് പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂര മർദ്ദനം; പൊലീസ് കേസ്

പ്ലസ് ടു വിദ്യാർഥികളെ നോക്കിയത് ശരിയായല്ലെന്ന് ചൂണ്ടിക്കാണിച്ച് കോഴിക്കോട് പ്ലസ് വൺ വിദ്യാർഥിക്ക് നേരെ പ്ലസ് ടു വിദ്യാർഥികളുടെ ക്രൂര മർദ്ദനം. കോഴിക്കോട് ചേവായൂരിലെ ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. എലത്തൂർ സ്വദേശിയായ വിദ്യാർഥിയെ പത്തോളം വിദ്യാർഥികൾ ചേർന്ന് മർദ്ദിക്കുകയായിരുന്നു.

ALSO READ: എഡിഎം നവീൻ ബാബുവിൻ്റെ മരണം, അന്വേഷണ സംഘം കണ്ണൂർ ജില്ലാ കലക്ടറുടെ മൊഴിയെടുത്തു

വിദ്യാർഥിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി സ്കൂൾ മൈതാനത്ത് എത്തിച്ചായിരുന്നു മർദ്ദനം. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ചേവായൂർ പൊലീസ് ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഏഴ് പേർക്കെതിരെ കേസെടുത്തു. തുടർന്ന് സ്കൂളിലെ വിദ്യാർഥികളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. Updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News