യുവാവിന്റെ പീഡന പരാതി; സംവിധായകൻ രഞ്ജിത്തിന് താത്കാലിക മുൻ‌കൂർ ജാമ്യം

Ranjith

സംവിധായകൻ രഞ്ജിത്തിന് മുൻകൂർ ജാമ്യം. 30 ദിവസത്തേക്കാണ് താത്കാലിക മുൻകൂർ ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയുടെ 2 ആൾ ജാമ്യത്തിലാണ് രഞ്ജിത്തിന് ജാമ്യം അനുവദിച്ചത്. കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവിന്റെ പരാതിയിലുള്ള കേസിലാണ് മുൻകൂർ ജാമ്യം. കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.

Also Read; മാമി തിരോധാനം; കേസിൽ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷണം തുടങ്ങി, പൊലീസിന്റെ ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ചിന് കൈമാറും

ഇരുവരുടേയും വാദങ്ങൾ കേട്ട ശേഷമായിരുന്നു വിധി. അക്രമം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ബാംഗ്ലൂരിലെ ഹോട്ടൽ 2015 ലാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത് എന്നതും കോടതി നിരീക്ഷിച്ചു. പരാതിക്കാരന്റെ വാദഗതികൾ പൊള്ളയാണെന്നും അവ കോടതിയിൽ തെളിയിക്കാനുള്ള തെളിവുകൾ ഉണ്ടെന്നുമാണ് രഞ്ജിത്തിന്റെ അഭിഭാഷകൻ പറഞ്ഞു.

Also read:യാത്രമധ്യേ ട്രാക്കിൽ കുടുങ്ങി വന്ദേ ഭാരത് ; രക്ഷകനായത് പഴയ എൻജിൻ ട്രെയിൻ , സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പെരുമഴ

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയാണ് മാങ്കാവ് സ്വദേശി സംവിധായകൻ രഞ്ജിത്തിനെതിരെ പരാതിയുമായി രംഗത്ത് വന്നത്. തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുൻപിലും യുവാവ് മൊഴി കൊടുത്തിരുന്നു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ബാംഗ്ലൂരിൽ വച്ച് തന്നെ പീഡിപ്പിച്ചു എന്നായിരുന്നു പരാതി. കേസിന്റെ തുടർനടപടികൾ ബാംഗ്ലൂരിൽ വച്ചായിരിക്കും നടക്കുക. ഇതിനു മുന്നോടിയായാണ് ഇടക്കാല ജാമ്യം കോടതി അനുവദിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News