ലഹരി നല്‍കി പീഡിപ്പിച്ചെന്ന് മാതാപിതാക്കള്‍, ഇല്ലെന്ന് പെണ്‍കുട്ടി, ആണ്‍സുഹൃത്തുക്കള്‍ അറസ്റ്റില്‍

തട്ടിക്കൊണ്ടു പോയി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ആണ്‍സുഹൃത്തുക്കള്‍ കോഴിക്കോട് അറസ്റ്റില്‍. ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. എന്നാല്‍ പീഡനം നടന്നിട്ടില്ലെന്നും സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങാന്‍ പോയതാണെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലഹരി നല്‍കി പീഡിപ്പിച്ചുവെന്നായിരുന്നു മാതാപിതാക്കളുടെ പരാതി. എന്നാല്‍ പെണ്‍കുട്ടി പീഡനത്തിനിരയായിട്ടില്ലെന്ന് പ്രാഥമിക വൈദ്യപരിശോധനയില്‍ തെളിഞ്ഞു

പറമ്പില്‍ സ്വദേശി നൈഫ് (18), പൊക്കുന്ന് സ്വദേശി മുഹമ്മദ് ഫാസില്‍ (18), മുഖദാര്‍ സ്വദേശി അഫ്‌സല്‍(19) എന്നിവരാണ് പിടിയിലായത്. പ്രതികള്‍ അപായപ്പെടുത്തുമെന്ന് ഭയന്നാകാം പെണ്‍കുട്ടി ഒന്നും തുറന്നുപറയാതിരിക്കുന്നതെന്നും ഇവര്‍ സംശയിക്കുന്നു. കേസില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ചേവായൂര്‍ പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News