നിപ ഭീതി ഒഴിയുന്നു; കോഴിക്കോട് സ്‌കൂളുകള്‍ ഇന്ന് തുറക്കും

നിപ ഭീതി ഒഴിയുന്ന സാഹചര്യത്തില്‍ കോഴിക്കോട് കണ്ടെയിന്‍മെന്റ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് സ്‌കൂളുകള്‍ തുറന്ന് പ്രവർത്തിക്കുക. എന്നാൽ കണ്ടെയിന്‍മെന്റ് സ്ഥലങ്ങളിൽ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകൾ തുടരുമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. അതേസമയം കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയില്‍ പരിശോധിച്ച സാമ്പിളുകള്‍ നെഗറ്റീവാണെന്ന് കലക്ടര്‍ പറഞ്ഞു. ഹൈ റിസ്‌ക് കാറ്റഗറിയില്‍ ആരുമില്ലെന്നും കലക്ടര്‍ അറിയിച്ചു.

ALSO READ:മലയാള ചലച്ചിത്ര ശാഖയില്‍ കെ.ജി ജോര്‍ജിന്റെ സിനിമകള്‍ എന്നും സജീവമായി നിലകൊണ്ടിരുന്നു; മമ്മൂട്ടി

അതേസമയം നിപ പ്രതിരോധത്തിന്റെ ഭാഗമായി പാലിക്കേണ്ട കാര്യങ്ങളും വിശദീകരിച്ചു. വിദ്യാര്‍ഥികളും അധ്യാപകരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.സ്‌കൂളിന്റെ പ്രവേശന കവാടത്തിലും ക്ലാസ് മുറികളിലും സാനിറ്റൈസര്‍ ഒരുകായും വേണം.കൈകള്‍ സാനിറ്റൈസര്‍ അല്ലെങ്കില്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണം.രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവരെ ഒരു കാരണവശാലും സ്‌കൂളിലേക്ക് അയക്കരുത്. ഭക്ഷണപദാര്‍ത്ഥങ്ങള്‍ പങ്കുവയ്ക്കരുത്,ശുചിത്വം പാലിക്കണം. നിപ രോഗബാധയെ കുറിച്ചും അതിനുള്ള പ്രതിരോധത്തെ കുറിച്ചും വിദ്യാര്‍ഥികളെ ആശങ്ക ഉളവാക്കാത്ത രീതിയില്‍ പറഞ്ഞ് മനസിലാക്കണം എന്നും വ്യക്തമാക്കിയിട്ടുണ്ട്.

ALSO READ:സഹകരണമേഖലയിലെ വന്‍ നിക്ഷേപത്തിലാണ് പലരുടേയും കഴുകന്‍ കണ്ണുകള്‍; മുഖ്യമന്ത്രി

നിലവില്‍ നിപ പരിശോധനകള്‍ കൃത്യസമയത്ത് നടത്താനും പരിശോധനാ ഫലം ലഭ്യമാക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടത്തുകയും ചെയ്യുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News