കോഴിക്കോട് രണ്ട് കോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവം; ഒരാള്‍ പിടിയില്‍

ബംഗളൂരുവില്‍ നിന്നും വില്പനക്കായി കോഴിക്കോട്ടേയ്ക്ക് കൊണ്ട് വന്ന രണ്ട് കോടിയുടെ മയക്ക് മരുന്ന് പിടികൂടിയ സംഭവത്തില്‍ നിലമ്പൂര്‍ സ്വദേശി വെളിമുറ്റം വടക്കേടത്ത് ഹൗസില്‍ ഷൈന്‍ ഷാജി (23) നെ ബംഗളൂരുവില്‍ നിന്നും വെള്ളയില്‍ ഇന്‍സ്‌പെക്ടര്‍ ജി ഹരീഷും, ഡാന്‍സാഫ് സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി.

ALSO READകൊല്ലം വെളിനല്ലൂരില്‍ തീറ്റയില്‍ പൊറോട്ട അമിതമായി നല്‍കി; അഞ്ച് പശുക്കള്‍ ചത്തു

കഴിഞ്ഞ മാസം മെയ് 19 നായിരുന്നു കേസിനാസ്പദമായ സംഭവം പുതിയങ്ങാടി എടയ്ക്കല്‍ ഭാഗത്തെ വാടക വീട് കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തുന്നുണ്ടെന്ന വിവരത്തില്‍ വെള്ളയില്‍ പോലീസും ഡാന്‍സാഫും നടത്തിയ പരിശോധയില്‍ മാരക മയക്ക് മരുന്നുകള്‍ പിടി കൂടിയിരുന്നു പോലീസ് പരിശോധക്ക് വീട്ടില്‍ എത്തിയപ്പോള്‍ വീട്ടിലുണ്ടായിരുന്ന രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. വീട്ടില്‍ സൂക്ഷിച്ച 779 ഗ്രാം എം.ഡി എം എ യും, ടാബ്ലെറ്റ് രൂപത്തിലുള്ള 6.150 ഗ്രാം എക്സ്റ്റസി,80 എല്‍ എസ്.ഡി സ്റ്റാബുകള്‍ എന്നിവയും ഇവര്‍ താമസിച്ച വീട്ടില്‍ നിന്നും കണ്ടെടുത്തു രണ്ട് കോടിയിലധികം വിലവരുന്ന മയക്ക് മരുന്നാണ് പിടിച്ചെടുതത്

ALSO READ;വീട്ടില്‍ നിന്ന് വിളിച്ചിറക്കി 45കാരനെ വെട്ടിക്കൊലപ്പെടുത്തി; സംഭവം തിരുവനന്തപുരത്ത്

ഓടി രക്ഷപ്പെട്ട രണ്ട് പേരെ പിടി കൂടുന്നതിനായി കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേക്ഷണസംഘം ഉണ്ടാക്കി ഊര്‍ജ്ജിത അന്വേക്ഷണം നടത്തിയതിനാലാണ് പ്രതി വലയിലാവുന്നത്. ഇതില്‍ ഷൈനിന്റെ കൂട്ടാളിയായ ഒരാളെയും കൂടി കിട്ടാനുണ്ട്. ഇവര്‍ രണ്ട് പേരും കോഴിക്കോട് സിറ്റിയിലെ ബീച്ച് , മാളുകളുടെ പരിസരം, എന്നിവ കേന്ദ്രീകരിച്ച് യുവാക്കള്‍ക്കും , യുവതികള്‍ക്കും കോളേജ് വിദ്യാര്‍ത്ഥിക്കള്‍ക്കും , ലഹരി നല്കുന്ന മുഖ്യ കണ്ണികളാണ്.
സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ട ഷൈന്‍ പോലീസ് പിടി കൂടാതിരിക്കാന്‍, ഗോവ, ഡല്‍ഹി, അരുണാചല്‍, ബാഗ്ലൂര്‍ എന്നിവിടങ്ങളില്‍ മാറി താമസിക്കുകയായിരുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെ മാത്രം ബന്ധപ്പെട്ടിരുന്ന ഇയാളെ കുറിച്ച് ആര്‍ക്കും വ്യക്തമായ അറിവ് ഉണ്ടാകാതിരുന്നതും, പോലീസിനെ ഏറെ കുടുക്കി. എന്നാല്‍ ഇയാള്‍ ബന്ധപെടാന്‍ സാധ്യതയുള്ള ആളുകളെ നിരീക്ഷിച്ച് നടത്തിയ അന്വേക്ഷണത്തിലാണ് പോലീസ് അതി സാഹസികമായി ബാഗ്ലൂരില്‍ നിന്നും ഷൈനിനെ പിടികൂടിയത്.

ALSO READ; മാനസിക സമ്മര്‍ദ്ദം നിങ്ങളെ അലട്ടുന്നുണ്ടോ ? എങ്കില്‍ നിങ്ങള്‍ ഇത് സൂക്ഷിക്കണം

ഷൈനിന് വണ്ടൂര്‍ എക്‌സൈസ് പിടിച്ചതിന് കഞ്ചാവ് കേസും , ഫറോക്ക് എക്‌സൈസ് 50 ഗ്രാം MD യുമായി പിടിച്ചതിനും കേസുണ്ട്. അതില്‍ രണ്ട് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജയില്‍ നിന്നും പരിചയപ്പെട്ട പുതിയ ആളുകളുമായി ശിക്ഷ കഴിഞ്ഞ് വീണ്ടും ലഹരി കച്ചവടത്തിലേക്ക് വരുകയായിരുന്നു

ALSO READവലിയ പെരുന്നാളിന് മൃഗങ്ങളെ കശാപ്പ് ചെയ്യുന്നുവെന്നാരോപണം; തെലങ്കാനയില്‍ മുസ്ലീങ്ങള്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം

പോലീസ് സംഘം ഷൈന്‍ ഷാജിയെ അന്വേക്ഷിച്ച് വീട്ടില്‍ എത്തിയപ്പോള്‍ വീട്ടുകാരും, നാട്ടുകാരും പറഞ്ഞത് ഷൈന്‍ അര്‍മേനിയയിലാണെന്നാണ്. ഷൈന്‍ അര്‍മേനിയയില്‍ പോയിരുന്നെങ്കിലും 4 മാസം അവിടെ നിന്ന് വീട്ടുകാര്‍ അറിയാതെ കോഴിക്കോട് വന്ന് ലഹരി കച്ചവടം നടത്തുകയായിരുന്നു. പോലീസ് അന്വേക്ഷിച്ച് വന്നപ്പോഴാണ് മറു രാജ്യത്ത് പോയ ആള്‍ കോഴിക്കോട് ലഹരി മാഫിയയിലെ മുഖ്യ കണ്ണിയായി പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലായത്.

പിടിയിലായ ഷൈനിന് മയക്ക് മരുന്ന് നല്‍കിയവരെ പറ്റിയും , ആര്‍ക്കെല്ലാമാണ് വില്‍പന നടത്തുന്നതെന്നും വിശദമായ ചോദ്യം ചെയ്ത് അന്വേക്ഷണം നടത്തേണ്ടിയിരിക്കുന്നു എന്ന് ടൗണ്‍ അസി. കമ്മീഷണര്‍ കെ.ജി സുരേഷ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News