ബിരിയാണിയിൽ ഒരു കോഴിക്കോടൻ രുചി

kozhikode

നല്ല കോഴിക്കോടൻ ബീഫ് ദം ബിരിയാണി തയ്യാറാക്കിയാലോ.കടകളിലൊക്കെ കോഴിക്കോടൻ ബീഫ് ദം ബിരിയാണി കിട്ടുമെങ്കിലും കോഴിക്കോട് കിട്ടുന്ന അതെ രുചിയാണോ എന്ന് പലർക്കും സംശയമുണ്ടാകും. വെറുതെ കടകളിൽ പോയി ക്യാഷ് കളയണ്ട, വീട്ടിൽ തന്നെ കോഴിക്കോടിന്റെ അതെ രുചിയിൽ ബിരിയാണി തയ്യാറാക്കാം. അതിനായി ആവശ്യം വേണ്ട ചേരുവകൾ

ചിക്കൻ- 1 കിലോ
ഇഞ്ചി, വെളുത്തുള്ളി- ഒരു പിടി ചതച്ചത്
പച്ചമുളക് – 5 എണ്ണം

നെയ്യ്-
അണ്ടിപ്പരിപ്പ്, മുന്തിരി-ഒരുപിടി
പട്ട
ഗ്രാമ്പു
വഴന ഇല
സവാള – 4
തൈര് -അരകപ്പ്
മഞ്ഞൾപ്പൊടി- ആവശ്യത്തിന്
മുളകുപൊടി – 2 ടീ സ്പൂൺ
ചിക്കൻ മസാല- 2 ടീ സ്പൂൺ
കുരുമുളകുപൊടി- 2 ടീ സ്പൂൺ
ഉപ്പ്=- ആവശ്യത്തിന്
കറിവേപ്പില – 1 തണ്ട്

ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, നന്നായിട്ട് ചതച്ചെടുത്ത് മാറ്റിവയ്ക്കുക. അതിനു ശേഷം സവാള നീളത്തിൽ അരിഞ്ഞെടുക്കുക. സവാളയിലേക്ക് തന്നെ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത് ചേർത്ത് അതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, ചിക്കൻ മസാല, ഉപ്പും ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മുക, കുറച്ച് കറിവേപ്പില കൂടി ചേർക്കാം.

കഴുകി വൃത്തിയായി വെച്ചിട്ടുള്ള ചിക്കൻ കട്ട് ചെയ്തതും കൂടി ചേർക്കാം. ശേഷം ബിരിയാണി അരി കഴുകി ക്ലീൻ ചെയ്ത് ഒരു 15 മിനിറ്റ് വെള്ളത്തിൽ കുതിർക്കുക. ഒരു പാനിൽ നെയ്യ് ഒഴിച്ച്, അണ്ടിപരിപ്പും, മുന്തിരിയും, വറുത്ത് കോരി മാറ്റിവയ്ക്കുക, ശേഷം അതേ നെയ്യിൽ തന്നെ പട്ട, ഗ്രാമ്പു, വഴണ ഇല ചേർത്ത്, നന്നായി വഴറ്റി അതിലേക്ക് കുതിർത്തു വെച്ചിട്ടുള്ള അരിയും ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് അടച്ചുവെച്ച് വേവിക്കാം.

also read: കഞ്ഞികളിലെ രാജാവ് ഇവൻ; ഉണ്ടാക്കാം പാൽ കഞ്ഞി എളുപ്പത്തിൽ
പാത്രത്തിലേക്ക് തയ്യാറാക്കി വെച്ചിട്ടുള്ള ചിക്കൻ മിക്സ് , തൈരും കുരുമുളകുപൊടിയും ചേർത്ത്, നന്നായി തിരുമ്മി ചെറിയ തീയിൽ വേവിക്കുക. മുകളിൽ ചോറും ചേർത്ത് ചിക്കൻ മിക്സും ചേർത്ത്, മുകളിലായി മഞ്ഞ ഫുഡ്‌ കളർ ചേർത്ത് ചോറും ഒപ്പം വറുത്ത സവാളയും, മല്ലിയിലയും, പുതിന ഇലയും മുകളിൽ വറുത്ത അണ്ടിപ്പരിപ്പും, മുന്തിരിയും വിതറി, കുറച്ചു നേരം കൂടി അടച്ചു വച്ചു വേവിക്കുക. എല്ലാം നന്നായി ഇളക്കി മിക്സ് ചെയ്ത് യോജിപ്പിച്ചു കൊടുത്താൽ വളരെ രുചികരമായ കോഴിക്കോടൻ ബിരിയാണി തയ്യാർ. മുകളിലേക്ക് കുറച്ചു നാരങ്ങാനീരും ബിരിയാണി മസാലയും കൂടി വിതറാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News