ഫണ്ട് പിരിവിൽ വീഴ്ച; കോൺഗ്രസ് താമരശ്ശേരി മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു

കോഴിക്കോട് ഡി സി സി ഓഫീസ് ഫണ്ട് പിരിവിൽ വീഴ്ച വരുത്തിയ മണ്ഡലം കമ്മിറ്റി പിരിച്ചു വിട്ടു. കോൺഗ്രസ് താമരശ്ശേരി മണ്ഡലം കമ്മിറ്റിയാണ് ജില്ലാ നേതൃത്വം പിരിച്ചു വിട്ടത്. എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ മണ്ഡലം പ്രസിഡൻ്റ് സ്ഥാനം രാജിവെച്ചതായി എം സി നസീമുദ്ദീൻ അറിയിച്ചു.

Also Read: ജാതി ചോദിക്കാതെയും പറയാതെയും ഒരുമിച്ച് സഹോദരങ്ങളായി ജീവിക്കുന്ന രാജ്യം ആകണം ഇന്ത്യ: മന്ത്രി കെ ബി ഗണേഷ് കുമാർ

നിർമ്മാണം പുരോഗമിക്കുന്ന കോഴിക്കോട് ഡി സി സി ഓഫീസ് ഫണ്ട് പിരിവിൽ, വീഴ്ച വരുത്തി എന്നാരോപിച്ചാണ് കോൺഗ്രസ് താമരശ്ശേരി മണ്ഡലം കമ്മിറ്റി പിരിച്ചു വിട്ടത്. ഫണ്ട് പിരിക്കുന്നതിൽ വീഴ്ച വരുത്തുകയും നിരുത്തരവാദപരമായ സമീപനം സ്വീകരിക്കുകയും ചെയ്തിനാണ് നടപടിയെന്ന് വാർത്താക്കുറിപ്പിൽ ഡി സി സി പ്രസിഡൻ്റ് കെ പ്രവീൺകുമാർ അറിയിച്ചു.

Also Read: ഇന്ന് റിപ്പബ്ലിക് ദിനം; പരേഡ് സ്വീകരിച്ച് ഗവർണറും മന്ത്രിമാരും

വെള്ളിയാഴ്‌ച താമരശ്ശേരി കോൺഗ്രസ് ഓഫീസിൽ ഫണ്ട് സ്വീകരിക്കാൻ ഡി സി സി പ്രസിഡൻറും മറ്റു നേതാക്കളും എത്തിയിരുന്നു. 3, 60000 രൂപ ക്വാട്ട നൽകിയതിൽ 1,30000 രൂപ മാത്രമാണ് മണ്ഡലം കമ്മിറ്റി സമാഹരിച്ചത്. തുക കുറഞ്ഞതിലെ അതൃപ്തി അറിയിച്ച് നേതാക്കൾ മടങ്ങി. തുടർന്നാണ് മണ്ഡലം കമ്മറ്റി പിരിച്ചുവിട്ടുള്ള തീരുമാനം പുറത്ത് വന്നത്. ബ്ലോക്ക് പ്രസിഡൻ്റ് പി ഗിരീഷ് കുമാറിന് മണ്ഡലം കമ്മിറ്റിയുടെ താൽക്കാലിക ചുമതല കൈമാറിയതായും ഡി സി സി പ്രസിഡൻ്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ മണ്ഡലം പ്രസിഡൻ്റ് സ്ഥാനം രാജിവെച്ചതായി എം സി നസീമുദ്ദീൻ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News