കോഴിക്കോട് താമരശ്ശേരി താലൂക്ക് അദാലത്ത് പുരോഗമിക്കുന്നു. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത്. മാനദണ്ഡങ്ങളിൽ വരാത്ത പരാതികൾ പരിഗണിക്കാനുള്ള ക്രമീകരണം ഒരുക്കിയതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.
താമരശ്ശേരി മേരി മാതാ കത്തീഡ്രൽ ഹാളിലാണ് താലൂക്ക് അദാലത്ത്. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന അദാലത്തിൽ നിരവധി പേർ എത്തി. പരാതികൾ മന്ത്രിമാർ വിശദമായി കേട്ട് പരിഹാരം നിർദ്ദേശിക്കുന്നു.
ALSO READ; വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പ്രശ്ന പരിഹാരം സാധ്യമാകുന്നത്. മുൻകൂട്ടി നിശ്ചയിച്ച മാനദണ്ഡങ്ങൾക്ക് പുറത്തുള്ള പരാതികളും വരുന്നുണ്ട്. ഇവ പരിഗണിക്കാനുള്ള ക്രമീകരണം ഒരുക്കിയതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.
കോഴിക്കോട് ജില്ലയിൽ കോഴിക്കോട്, വടകര, കൊയിലാണ്ടി അദാലത്തുകൾ ഇതിനകം പൂർത്തിയായി. കോഴിക്കോട് 280, വടകര 246, കൊയിലാണ്ടി 245 പരാതികൾ പരിഹരിച്ചു. തുടർ നടപടികൾ നിർദ്ദേശിച്ച പരാതികളിൽ സമയ ബന്ധിതമായി തീരുമാനം എടുക്കാനാണ് മന്ത്രിമാർ നൽകിയ നിർദേശം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here