ട്രെയിൻ തീവെയ്പ്പുമായി ബന്ധപ്പെട്ട് ഒരാളെ ചോദ്യം ചെയ്തുവിട്ടയച്ചതായി റിപ്പോർട്ടുകൾ

എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തെന്നും  ചോദ്യം ചെയ്ത് വിട്ടയച്ചെന്നും ദേശീയ മാധ്യമത്തെ ഉദ്ദരിച്ച് റിപ്പോർട്ടുകൾ. ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേനയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. രേഖാചിത്രം അനുസരിച്ച് പ്രതിയെന്ന് സംശയിച്ചാണ്  ഇയാളെ കസ്റ്റഡിയിലെടുത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്. യുപിയിലെ ബുലന്ദ്ഷഹറില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എന്നാൽ തീവ്രവാദ വിരുദ്ധ സേനയോ പൊലീസോ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

അതേസമയം, കേസിന്റെ വിശദാംശങ്ങൾ തേടി എൻഐഎ സംഘം കണ്ണൂരിലെത്തി. ബംഗളൂരു, കൊച്ചി യൂണിറ്റുകളിൽ നിന്നുള്ള എൻഐഎ ഉദ്യോഗസ്ഥരാണ് കണ്ണൂരിലെത്തിയത്. തീവെയ്പ്പുണ്ടായ ബോഗികളിൽ സംഘം പരിശോധന നടത്തി. ദക്ഷിണ റയിൽവേ ആർപിഎഫ് ഐജി ജി.എം ഈശ്വരറാവുവും കണ്ണൂരിലെത്തി D1,D2 ബോഗികളിൽ പരിശോധന നടത്തി.

പ്രത്യേക അന്വേഷണ സംഘത്തിന് ആർപിഎഫ് ആവശ്യമായ സഹായം നൽകുമെന്ന് ഐജി വ്യക്തമാക്കി. എല്ലാ ട്രെയിൻ കമ്പാർട്ട്മെന്റുകളിലും സുരക്ഷാ ഉദ്യോസ്ഥരെ നിയമിക്കാൻ ആൾക്ഷാമം തടസമാണെന്നും സിസിടിവി സ്ഥാപിക്കുന്നത് വേഗത്തിലാക്കുമെന്നും ജി.എം ഈശ്വരറാവു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News