‘മെസ്സി, റൊണാൾഡോ, നെയ്മർ ഇവർ മൂന്ന് പേരും ആണെൻ്റെ ഹീറോസ്…’ ; കോഴിക്കോട്ടെ വൈറൽ കട്ട്‌ഔട്ട്‌ വീണ്ടും പങ്കുവെച്ച് ഫിഫ ഔദ്യോഗിക പേജ്

2022 ൽ ഫിഫ വേൾഡ് കപ്പ് സമയത്തെ കോഴിക്കോട് പുള്ളാവൂർ പുഴയിൽ ഉയർന്ന മെസ്സി, റൊണാൾഡോ, നെയ്മർ എന്നിവരുടെ കൂറ്റൻ കട്ട്ഔട്ട് ഓർമയില്ലേ, ഇപ്പോഴിതാ ഏറെ ശ്രദ്ധ നേടിയ ഈ കട്ട്ഔട്ടുകളുടെ ചിത്രം ഫിഫ വേൾഡ്‌കപ്പിന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിൽ വീണ്ടും പങ്കുവെച്ചിരിക്കുകയാണ്. കൂടാതെ മെസ്സി, റൊണാൾഡോ, നെയ്മർ – ഇവർ മൂന്ന് പേരും ആണെൻ്റെ ഹീറോസ് ആരാണ് നിങ്ങളുടെ ഹീറോ? എന്ന് മലയാളത്തിൽ കുറിച്ച വരികളും കൂടിയാണ് ഇതിന്റെ ഹൈലൈറ്റ് .ഫിഫയുടെ ഔദ്യോഗിക ഫേസ്ബുക് പേജിൽകൂടി ഇത് വന്നപ്പോൾ ആരാധകരും ഏറെ ഹാപ്പി.

also read: എരഞ്ഞോളി സ്‌ഫോടനം; സീനയെന്ന യുവതി ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി പ്രദേശവാസികളായ സ്ത്രീകള്‍

പുള്ളാവൂർ പുഴയുടെ നടുവിൽ അർജന്‍റീനയുടെ ആരാധകർ സ്ഥാപിച്ച അർജന്‍റീനൻ സൂപ്പർ സ്റ്റാർ ലിയോണൽ മെസിയുടെ കൂറ്റൻ കട്ടൗട്ട് ആണ് ആദ്യം ഉയർന്നത്. തൊട്ടുപിന്നാലെ അതിനേക്കാള്‍ ഉയരത്തിൽ ബ്രസീലിയൻ സൂപ്പർ താരം നെയ്‌മറുടെ കട്ടൗട്ട് ഉയർന്നതോടെ കട്ടൗട്ട് മത്സരമായി. ഇതിന് പിന്നാലെ പോർച്ചു​ഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പടുകൂറ്റൻ കട്ടൗട്ടും ഇവിടെ ഉയര്‍ന്നത്തോടെ സംഭവം ആഗോളമാധ്യമങ്ങളിലടക്കം വാര്‍ത്തയാകുകയായിരുന്നു .

also read: യുജിസി- നെറ്റിലും ക്രമക്കേടെന്ന് സമ്മതിച്ച് കേന്ദ്രം; പരീക്ഷ റദ്ദാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News