കോഴിക്കോട് ശക്തമായ മഴ; പുഴയിൽ കുടുങ്ങിയ രണ്ടുപേരെ സാഹസികമായി രക്ഷപ്പെടുത്തി

കോഴിക്കോട് കോടഞ്ചേരിയിൽ ശക്തമായ മഴയെ തുടർന്ന് മലവെള്ളപ്പാച്ചിലുണ്ടായി. പുഴയിൽ കുടുങ്ങിയ രണ്ടുപേരെ നാട്ടുകാരാണ് സാഹസികമായി രക്ഷപ്പെടുത്തിയത്. മലപ്പുറം താനൂർ സ്വദേശികളായ രണ്ടുപേരാണ് പുഴയിൽ കുടുങ്ങിയത്. തിരുവനന്തപുരത്തും കോഴിക്കോടും ശക്തമായ മഴ തുടരുകയാണ്. കോഴിക്കോട് മലയോര മേഖലയിലാണ് കനത്ത കാറ്റും മഴയുമുള്ളത്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും കാറ്റോടും കൂടിയ വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇടുക്കിയിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിൽ ജാഗ്രത തുടരണം. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര പ്രദേശങ്ങൾ ഒഴികെയുള്ള ജില്ലകളിൽ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News