കോഴിക്കോട് മൂലാട് കുന്നരംവെള്ളി പള്ളിയ്ക്ക് സമീപം പെരുമ്പാമ്പ് കാട്ടു പൂച്ചയെ വിഴുങ്ങി. രാവിലെ മദ്രസ്സയിൽ പോകുന്ന കുട്ടികളാണ് ഇരയെ വിഴുങ്ങിയ നിലയിൽ പാമ്പിനെ കണ്ടത്. നാട്ടുകാർ കൂട്ടംകൂടി ശബ്ദം വെച്ചതോടെ വിഴുങ്ങിയ കാട്ടു പൂച്ചയെ പാമ്പ് ഛർദിക്കുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പെരുവണ്ണാമുഴിയിൽ നിന്ന് വനം വകുപ്പ് സംഘമെത്തി പാമ്പിനെ ചാക്കിലാക്കി കൊണ്ടുപോയി.
Also Read: സലിംകുമാറിന്റെ പ്രസ്താവന തെറ്റ്: ധനസഹായം ഉറപ്പാക്കുകയാണ് ചെയ്തത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here