കോഴിക്കോട് യുവതിയുടെ ആത്മഹത്യ; ഭർത്താവിന്റെ അമ്മാവൻ കസ്റ്റഡിയിൽ

കോഴിക്കോട് ഓർക്കട്ടേരിയിലെ യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവിന്റെ അമ്മാവനെ കസ്റ്റഡിയിലെടുത്തു. ഭർതൃ മാതാവിന്റെ സഹോരൻ ഹനീഫയുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. ഭർതൃ വീട്ടുകാരുടെ പീഢനം നേരിട്ടിരുന്നുവെന്ന ഷബ്നയുടെ കുടുംബത്തിന്റെ പരാതിയെ തുടർന്നാണ് അറസ്റ്റ്.

ALSO READ: നാടിനെ ദുഃഖത്തിലാഴ്ത്തി നവദമ്പതികളുടെ ദാരുണാന്ത്യം

തിങ്കളാഴ്ച രാത്രിയാണ് ഹബീബിന്റെ ഭാര്യ ഷെബിനയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിദേശത്തുനിന്ന് ഭർത്താവ് എത്തുന്നതിന് തലേദിവസമാണ് ഷെബിനെ മാതാവിനോടൊപ്പം ഭർതൃവീട്ടിൽ എത്തിയത്. ഭർത്താവിന്റെ കുടുംബം യുവതിയെ മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിച്ചിരുന്നതായി യുവതിയുടെ ബന്ധുക്കൾ അറിയിച്ചു.

ALSO READ: വിതുമ്പലോടെ അന്ത്യ ചുംബനം നല്‍കി ബിനോയ് വിശ്വം

ഭർതൃവീട്ടുകാരുടെ പീഡനത്തെ ചൂണ്ടിക്കാട്ടി യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയിന്മേലാണ് അറസ്റ്റ്. വിവാഹത്തിന് നൽകിയ 120 പവൻ സ്വർണവും ഭർതൃവീട്ടുകാർ കൈക്കലാക്കിയെന്നും പരാതിയിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News