മിസിസ് ഇൻ്റർനാഷണൽ റണ്ണർ അപ്പ് കിരീടം നേടി കോഴിക്കോട്ടുകാരി വിനീത വിശ്വനാഥൻ. മികച്ച നർത്തകിയും സൈക്കോളജി കൗൺസിലറും കൂടിയാണ് കോവൂർ സ്വദേശിനിയായ വിനീത.
ഇൻ്റർനാഷണൽ മത്സരത്തിൽ പങ്കെടുക്കുന്നതിന് മുൻപ് ദില്ലിയിൽ നടന്ന ദേശീയ മത്സരത്തിലാണ് വിനീത ആദ്യമായി പങ്കെടുത്തത്. ഈ മത്സരത്തിൽ മിസിസ് ഇന്ത്യ ഫസ്റ്റ് റണ്ണർ അപ്പ് ആയിരുന്നു. തുടർന്നാണ് ദുബായിൽ നടന്ന മിസിസ് ഇൻ്റർനാഷണൽ 2024-ൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ചത്.
ടാലൻ്റ് റൗണ്ട്, നാഷണൽ കോസ്റ്റ്യൂം റൗണ്ട്, ഡിസൈനേഴ്‌സ് റൗണ്ട് എന്നിങ്ങനെ മൂന്ന് റൗണ്ടുകളായായിരുന്നു മത്സരം നടന്നത്. ഏറെ നാളത്തെ ആഗ്രഹമാണ് സഫലമായതെന്നും വളരെയേറെ സന്തോഷമുണ്ടെന്നും മിസിസ് ഇൻ്റർനാഷണൽ റണ്ണർ അപ്പ് കിരീടം ചൂടിയശേഷം വിനിത പ്രതികരിച്ചു. ഇന്ത്യൻ പാരമ്പര്യ വേഷം ധരിച്ചായിരുന്നു വിനീത മത്സരത്തിനെത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here