കോഴിക്കോട് കാണാതായ സ്ത്രീയെ കൊന്ന് ചുരത്തിൽ തള്ളി; സുഹൃത്ത് പൊലീസിൽ മൊഴി നൽകി

കോഴിക്കോട് കാണാതായ കുറ്റിക്കാട്ടൂർ സ്വദേശിനിയായ സൈനബയെ (57) കൊന്ന് ചുരത്തിൽ തള്ളിയതെന്ന് സുഹൃത്ത്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് സൈനബയെ കോഴിക്കോട് നിന്ന് കാണാതായതായി പരാതി ലഭിച്ചത്. ഇവരെ കൊന്ന് നാടുകാണി ചുരത്തിൽ തള്ളിയെന്ന് വ്യക്തമാക്കി പ്രതി തന്നെ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകി. സ്വർണാഭരണം തട്ടിയെടുക്കുന്നതിനു വേണ്ടിയാണ് ഇവരെ കൊലപ്പെടുത്തിയതെന്നാണ് മൊഴി. താനൂർ സ്വദേശി സമദ് (52) ആണ് സ്വമേധയാ കസബ പൊലീസിൽ കീഴടങ്ങിയത്.

ALSO READ: ചാരിറ്റി വീഡിയോയുടെ പേരിലും ഓൺലൈൻ തട്ടിപ്പ്

സുഹൃത്തിന്റെ സഹായത്തോടെ കാറിൽവച്ച് കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം നാടുകാണി ചുരത്തിലെ കൊക്കയിൽ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹം കണ്ടെത്തിയാൽ മാത്രമേ കൂടുതൽ തെളിവെടുപ്പിലേക്കു കടക്കാനാകൂ എന്ന് കസബ പൊലീസ് പറഞ്ഞു. ഈ മാസം ഏഴാം തിയ്യതി കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ നിന്നാണ് സൈനബയെ കാണാതയത്. ഇതുമായി ബന്ധപ്പെട്ട് കസബ സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു.

ALSO READ: കോട്ടയത്ത് അച്ഛനും മകനും മരിച്ച സംഭവം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

കോഴിക്കോട് പുതിയ ബസ്‌സ്റ്റാൻഡിൽ നിന്നാണ് സമദും സുലൈമാനും കാറിൽ കയറ്റിക്കൊണ്ട് പോയത്. പിന്നീട് ഇവർ സമദിന്റെ താനൂരിലുള്ള വീട്ടിലേക്ക് പോകുകയും അവിടെ നിന്ന് തിരികെ കോഴിക്കോട്ടേക്ക് എത്തിക്കാമെന്ന് പറഞ്ഞ് കൊണ്ടുവരുന്നതിനിടെ, മുക്കത്തിനടുത്ത് വെച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കണ്ടെത്താൻ നാടുകാണി ചുരത്തിലും അന്വേഷണം നടക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News