കോഴിക്കോട് മാലിന്യ ടാങ്കിൽ പെട്ട് തൊഴിലാളികൾ മരിച്ച സംഭവം; അപകടത്തിന് കാരണം അശ്രദ്ധയും പരിചയക്കുറവുമെന്ന് ആരോപണം

കോഴിക്കോട് മാലിന്യ ടാങ്കിൽ പെട്ട് തൊഴിലാളികൾ മരിച്ചതിന് കാരണം അശ്രദ്ധയും പരിചയക്കുറവുമെന്ന് ആരോപണം. ശ്വസന സഹായ ഉപകരണങ്ങളോ വേണ്ടത്ര മുൻ കരുതലോ ഇല്ലാതെയാണ് തൊഴിലാളികൾ മാൻഹോളിലേക്ക് ഇറങ്ങിയത്. ബിൽഡിംഗ് ഉടമയ്ക്കെതിരെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹം പോസ്റ്റുമോർട്ടതിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Also Read: ‘ധ്യാനത്തിൽ ഇരുന്നുകൊണ്ട് മോദി എക്‌സിൽ പോസ്റ്റിടുന്നു, ആധുനിക സാങ്കേതിക വിദ്യയുടെ വളർച്ച കൊണ്ടാകാം’, മോദിയെ പരിഹസിച്ച് ഡോ.ജോൺബ്രിട്ടാസ് എംപി

വെള്ളിയാഴ്ച വൈകുന്നേരമാണ് കോഴിക്കോട് ഇരിങ്ങാടം പള്ളിക്ക് സമീപം ഹോട്ടലിന്റെ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് കിനാലൂർ എറബറ്റത്താഴെ അശോകൻ, ചോലേറ്റിമേൽ റിനീഷ് എന്നിവർക്ക് ജീവൻ നഷ്ടമായത്. ദിവസങ്ങളായി അടച്ചിട്ട ഹോട്ടൽ മറ്റൊരാൾക്ക് കൈമാറുന്നതിന് മുന്നോടിയായി ടാങ്ക് വൃത്തിയാക്കുകയായിരുന്നു. മാലിന്യ ടാങ്കുകളിൽ വിഷവാതകം രൂപപ്പെടുന്നതിനാൽ മാനദണ്ഡങ്ങൾ പാലിച്ചും ശ്രദ്ധയോടെയുമാണ് ടാങ്കിൽ ഇറങ്ങേണ്ടത്. കൂടാതെ ടാങ്ക് ഒരു ദിവസമെങ്കിലും തുറന്നിടണം. എന്നാൽ ഈ നിർദ്ദേശങ്ങൾ ഒന്നും തന്നെ അപകട സ്ഥലത്ത് പാലിക്കപ്പെട്ടില്ല.

Also Read: ഉത്തരേന്ത്യയില്‍ ഉഷ്ണ തരംഗം തുടരുന്നു; 24 മണിക്കൂറിനിടെ 85 മരണം

ശ്വസന സഹായ ഉപകരണങ്ങൾ ഇല്ലാതെയും ടാങ്കിൽ ഓക്സിജന്റെ സാന്നിധ്യം ഉണ്ടോ എന്ന് പരിശോധിക്കാതെയുമാണ് തൊഴിലാളികൾ ഇറങ്ങിയത്. മരിച്ച അശോകനും റിനീഷും ടാങ്കിന്റെ അടപ്പ് തുറന്നു ഉടൻ ഏണി വച്ച് താഴോട്ടിറങ്ങിയതാണ് ശ്വാസംമുട്ടി മരിക്കാൻ ഇടയാക്കിയത്. മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിലെ അപകടസാധ്യത ഒഴിവാക്കാൻ കോർപ്പറേഷൻ ഈ മേഖലയിലുള്ളവർക്ക് പരിശീലനം നൽകുന്നുണ്ട്. സംഭവത്തിനു പിന്നാലെ കെട്ടിട ഉടമയ്ക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് മെഡി പോലീസ് കേസ് എടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News