കഴിഞ്ഞ മാസം ഉരുള്‍പൊട്ടലുണ്ടായ കോഴിക്കോട് വിലങ്ങാട് വീണ്ടും അതിശക്തമായ മഴ. കനത്തമഴയില്‍ വിലങ്ങാട് പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വിലങ്ങാട് ടൗണ്‍ പാലം വെള്ളത്തിനടിയിലായി. ഇന്നു പുലര്‍ച്ചെ മുതല്‍ തുടങ്ങിയ അതിശക്തമായ മഴ മേഖലയില്‍ സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നതിനാല്‍ പ്രദേശത്തെ 6 കുടുംബങ്ങളിലുള്ള 30 ഓളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. എന്നാല്‍, രാവിലെയോടെ പ്രദേശത്തെ മഴയ്ക്ക് നേരിയ ശമനമുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
പുലര്‍ച്ചെ 3 മണി മുതല്‍ തുടങ്ങിയ കനത്തമഴയില്‍ പാലത്തിനടിയില്‍ കല്ലുകള്‍ കുടുങ്ങി പുഴയിലെ ഒഴുക്ക് തടസ്സപ്പെട്ടതാണ് ടൗണില്‍ വെള്ളം കയറാന്‍ കാരണമായതെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. പ്രദേശത്തോട് ചേര്‍ന്നുള്ള വനമേഖലയിലും അതിശക്തമായ മഴയാണ് പുലര്‍ച്ചെ മുതല്‍ പെയ്തിരുന്നത്. ഇതോടെയാണ് കഴിഞ്ഞ തവണ ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ മേഖലയില്‍ മാറ്റി താമസിപ്പിച്ചവരെ അടക്കമുള്ള കുടുംബങ്ങളെ് ക്യാംപുകളിലേക്ക് മാറ്റിയത്. കഴിഞ്ഞ ജൂലായ് 29ന് രാത്രിയിലാണ് വിലങ്ങാട് ഉരുള്‍പൊട്ടലുണ്ടായത്. പ്രദേശത്തെ 14 വീടുകളാണ് അന്ന് പൂര്‍ണമായും ഒഴുകിപ്പോയിരുന്നത്. 112 വീടുകള്‍ വാസയോഗ്യമല്ലാതാവുകയും പ്രദേശത്തെ 4 കടകളും അന്ന് നശിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here