‘കൊഴുമ്മൽ രാജീവൻ വീണ്ടും വരുന്നു’, രതീഷ് ബാലകൃഷ്ണന്റെ പുതിയ സിനിമയിലും ചാക്കോച്ചൻ തന്നെ താരം

പോയ വർഷത്തിൽ ഏറ്റവുമധികം ജനപ്രീതി നേടിയതും സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വാരിക്കൂട്ടിയതുമായ ചിത്രമാണ് രതീഷ് ബാലകൃഷ്ണന്റെ ‘ന്നാ താൻ കേസ് കൊട്’. സിനിമയിൽ കുഞ്ചാക്കോ ബോബന്റെ കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രം വലിയ നിരൂപക പ്രശംസ നേടിയിരുന്നു. ഇപ്പോഴിതാ രതീഷിന്റെ തന്നെ പുതിയ ചിത്രത്തിലും അതേ കഥാപാത്രമായി കുഞ്ചാക്കോ ബോബൻ എത്തുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ വ്യക്തമാക്കുന്നത്.

ALSO READ: എന്തുകൊണ്ട് മമ്മൂക്കയെ വില്ലനായി കൊണ്ടുവന്നില്ല? എന്തുകൊണ്ട് വിനായകൻ? മറുപടിയുമായി നെൽസൺ

ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്‍റെ സ്പിന്‍ ഓഫ് ആയ സുരേശന്‍റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ എന്ന രതീഷിന്റെ പുതിയ ചിത്രത്തിലാണ് ചാക്കോച്ചന്‍റെ കൊഴുമ്മല്‍ രാജീവനും ഒരു പ്രധാന കഥാപാത്രമായി എത്തുക. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തില്‍ രാജേഷ് മാധവനും ചിത്രയും അവതരിപ്പിച്ച സുരേഷനും സുമലതയും കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രമാണിത്. സിനിമയുടെ പാട്ടുകളും ഇരുവരും വിവാഹിതരാകുന്നു എന്ന തരത്തിലുള്ള പ്രമോഷനും സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു.

ALSO READ: ‘വിനായകന്റെ വിപ്ലവാത്മക വിളയാട്ടം’, നായകനെ വരെ വിറപ്പിക്കുന്ന കൊടൂര വില്ലൻ

പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലുമായി നടന്നുവരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ ഇപ്പോൾ ചാക്കോച്ചനും കൊഴുമ്മൽ രാജീവനായി എത്തിയിരിക്കുകയാണ്. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന്റെ ഒരുവർഷം തികയുന്ന അതേ ഡേറ്റിൽ തന്നെയാണ് ചാക്കോച്ചനും സിനിമയുടെ ഭാഗമായിരിക്കുന്നത്. ചിത്രത്തിന്റെ വിജയവും വാർഷികവും സെറ്റിൽ അണിയറപ്രവർത്തകർ കേക്ക് മുറിച്ച് ആഘോഷിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News