ബിജെപിയും കോൺഗ്രസും പരസ്പരം സഹായിച്ച് മുന്നോട്ട് പോകുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ചാണ്ടി ഉമ്മനെ കേന്ദ്ര അഭിഭാഷക പാനലിൽ നിയോഗിച്ചത് എന്ന് കെ പി അനിൽകുമാർ. ഈ നടപടി അഡ്വക്കേറ്റ് ആക്ടിന് വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര അഭിഭാഷക പാനലിലെ നിയോഗത്തിൽ യാതൊരു മെറിറ്റുമില്ലെന്നും പിടിച്ചു നിൽക്കാനായി ചാണ്ടി ഉമ്മൻ വീണിടത്ത് കിടന്നുരുളാകയാണെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു.
അതേസമയം കേന്ദ്ര അഭിഭാഷക പാനലിലെ നിയോഗം മെറിറ്റിന്റെ അടിസ്ഥാനത്തിൽ ആണെന്നും ഇതൊരു അംഗീകാരമായി കാണുന്നുവെന്നും പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ കൈരളി ന്യൂസിനോട് പ്രതികരിച്ചു.
ALSO READ: കലക്കി, കിടുക്കി, തിമിർത്തു; ടെക് ലോകത്തേക്ക് മാസ് എൻട്രിയുമായി ഐഫോൺ 16 സീരീസ്
മോദി സർക്കാർ ദേശീയപാത അതോറിറ്റി പാനലിലാണ് ചാണ്ടി ഉമ്മൻ ഇടം നേടിയത്. എൻ എച്ച് എ ഐ സെപ്റ്റംബർ ഏഴിന് റീജിനൽ ഓഫീസുകൾക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേന്ദ്രസർക്കാരിൻറെ കീഴിലുള്ള ദേശീയപാത അതോറിറ്റിക്ക് വേണ്ടി കോൺഗ്രസ് എംഎൽഎ ചാണ്ടി ഉമ്മൻ ഇനി കോടതികളിൽ ഹാജരാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here