‘മകളേ നീ കുടമുടച്ചു താതന് ചെയ്ത ശേഷക്രിയ നിന്‍ മനമുടയാതെ ചേര്‍ത്തുവച്ച് ഞങ്ങളുണ്ടാകും’, ഇതാണ് ചെങ്കൊടി പ്രസ്ഥാനത്തിന്റെ ഉറപ്പ്; കെ.പി ഉദയഭാനുവിന്റെ എഫ് ബി പോസ്റ്റ് ഏറ്റെടുത്ത് മലയാളികള്‍

കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ തകര്‍ന്ന അദ്ദേഹത്തെ കുടുംബത്തിന് ആശ്വാസ വാക്കുകളുമായി സിപിഐഎം പത്തനംതിട്ട ജില്ല സെക്രട്ടറി കെ പി ഉദയഭാനു. നവീന്റെ മരണാനന്തര കര്‍മങ്ങള്‍ ചെയ്ത അദ്ദേഹത്തിന്റെ മകളുടെ ചിത്രം പങ്കുവച്ച് ഉദയഭാനു കുറിച്ച വരികള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

മകളേ നീ കുടമുടച്ചു താതന് ചെയ്തതു ശേഷക്രിയ നിന്‍ മനമുടയാതെ ചേര്‍ത്തുവച്ച് ഞങ്ങളുണ്ടാകുമെന്നും ഇത് ചെങ്കൊടി പ്രസ്ഥാനത്തിന്റെ ഉറപ്പാണെന്നും അദ്ദേഹം എഫ്ബിയില്‍ കുറിയിച്ചു.

ALSO READ: ‘കമന്റ് ബോക്‌സ് ഒരിക്കലും ഓഫ് ചെയ്യില്ല’; സൈബര്‍ ആക്രമണത്തിനെതിരെ ഡോ. സൗമ്യ സരിന്‍

‘മകളേ നീ കുടമുടച്ചു താതന് ചെയ്ത ശേഷക്രിയ നിന്‍ മനമുടയാതെ ചേര്‍ത്തുവച്ച് ഞങ്ങളുണ്ടാകും.
ഹൃദയം മുറിയുന്ന വേദനകളെ ഉള്ളിലൊതുക്കി ഇന്നു നീ അച്ഛനു ചെയ്ത ശേഷക്രിയ ആരുടെ കണ്ണുകളെയാണ് നനയിക്കാത്തത്. പാതിയുടഞ്ഞ കുടവുമായി അച്ഛനു വലം വെയ്ക്കുന്ന നിന്റെ മനസ് ഉടഞ്ഞുപോകാതെ ചേര്‍ത്തുവെയ്ക്കാന്‍ ഞങ്ങളുണ്ടാകും. നിന്റെ കണ്ണിലെ നനവും, മനസിലെ നോവും വെറുതെയാകില്ല.
ഇതാണുറപ്പ് ഇതുമാത്രമാണ് ചെങ്കൊടി പ്രസ്ഥാനത്തിന്റെ ഉറപ്പ്. എന്നാണ് അദ്ദേഹം എഫ്ബിയില്‍ കുറിച്ചത്.

ALSO READ: ബോംബ് ഭീഷണി നേരിട്ട എയർ ഇന്ത്യയ്ക്ക് ബ്രിട്ടീഷ് ടൈഫൂണിന്റെ എസ്കോർട്ട്; സുരക്ഷിതമായി ലണ്ടനിൽ ഇറങ്ങി

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News