കെഎസ്‌യു സംഘർഷം അന്വേഷിക്കാൻ മൂന്നംഗ കമ്മീഷനെ ചുമതലപ്പെടുത്തി കെപിസിസി

കെഎസ്‌യു സംഘർഷം അന്വേഷിക്കാൻ മൂന്നംഗ കമ്മീഷനെ ചുമതലപ്പെടുത്തി കെപിസിസി. കെപിസിസി ജനറൽ സെക്രട്ടറിമാരായ പഴകുളം മധു , എം എം നസീർ ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് എകെ ശശി എന്നിവരെയാണ് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇന്ന് വൈകുന്നേരം അന്വേഷണ റിപ്പോർട്ട് കെപിസിസി പ്രസിഡൻ്റിന് കൈമാറണം എന്നും അറിയിച്ചു.

Also read:ഭാര്യയുടെ കാമുകൻ എന്ന് സംശയിച്ച് കോട്ടയത്ത് ബന്ധുവിനെയും സുഹൃത്തിനെയും ഭർത്താവ് പതിയിരുന്ന് വെട്ടി; ഒരാൾ കൊല്ലപ്പെട്ടു

കെഎസ്‌യു പരിശീലന ക്യാമ്പിൽ കൂട്ടത്തല്ല് ഉണ്ടായ പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് മൂന്നംഗ കമ്മീഷനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. കെഎസ്‌യു തെക്കൻ മേഖലാ ക്യാമ്പിലാണ് തമ്മിലടി ഉണ്ടായത്. കെപിസിസി നേതൃത്വത്തെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന് വഴി വച്ചത്. തിരുവനന്തപുരത്തെ നെയ്യാർ ഡാമിൽ നടന്ന ക്യാമ്പിലാണ് സംഘർഷം ഉണ്ടായത്.

Also read:കരിപ്പൂരിൽ നിന്നും പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസിൻ്റെ രണ്ട് വിമാനങ്ങൾ റദ്ദാക്കി

സംഘർഷത്തിൽ കെഎസ്‌യു പാറശ്ശാല നിയോജക മണ്ഡലം പ്രസിഡൻറ് സുജിത്തിന് ഗുരുതരപരിക്കേറ്റു. നെടുമങ്ങാട് നിയോജകമണ്ഡലം പ്രസിഡൻറ് അഭിജിത്തിനും പരിക്കേറ്റു. ഇരുവരും നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. രാത്രി മദ്യപിച്ചാണ് നേതാക്കൾ തമ്മിൽ ഏറ്റുമുട്ടിയതെന്ന് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News