കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിന്‍റെ നേതൃത്വത്തില്‍ കെപിസിസിയെ വെല്ലുവിളിച്ച് മലപ്പുറത്ത് എ ഗ്രൂപ്പിന്‍റെ ശക്തി പ്രകടനം. മുൻ എംപി സി ഹരിദാസ്, കെപിസിസി സെക്രട്ടറി വി എ കരീം എന്നിവരും ആര്യാടൻ ഷൗക്കത്തിനൊപ്പമുണ്ട്. കെപിസിസിയുടെ വിലക്ക് ലംഘിച്ച് നടത്തുന്ന പരിപാടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വലിയ പങ്കാളിത്തമാണുള്ളത്.
പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം ആര്യാടൻ ഫൗണ്ടേഷന്‍റെ പേരില്‍ നടത്താന്‍ കെപിസിസി അനുമതി നല്‍കിയില്ല. എന്നാല്‍ വിലക്ക് ലംഘിച്ച് സമ്മേളനം നടത്താന്‍ ആര്യാടൻ ഷൗക്കത്ത് തീരുമാനിക്കുകയായിരുന്നു. ഫൗണ്ടേഷന്‍റെ പേരിൽ നടത്തുന്നതു വിഭാഗീയ പ്രവർത്തനമാണെന്നും അനുവദിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി ആര്യാടൻ ഷൗക്കത്തിനു കെപിസിസി കത്തു നൽകിയിരുന്നു.
ALSO READ: സൂര്യ എങ്ങനെ ‘റോളക്സ്’ ആയി?; പിന്നിലെ കഥ തുറന്നുപറഞ്ഞ് നടന്‍ കാര്‍ത്തി
കെപിസിസിയുടെ കത്ത് ലഭിച്ചുവെന്നും ഇന്നു തന്നെ വിശദീകരണം നല്‍കുമെന്നും ഷൗക്കത്ത് പറഞ്ഞു. വിഭാഗീയ പ്രവർത്തനത്തിന്‍റെ ഭാഗമല്ല,ആര്യാടനെ സ്നേഹിക്കുന്നവരാണ് പരിപാടിയിൽ പങ്കെടുത്തതെന്നും എന്തുകൊണ്ടാണ് കെ പി സി സി ക്കു തെറ്റിധാരണ വന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here