വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് കെപിസിസി സര്‍ക്കുലര്‍

കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് നടത്തുന്ന മാമൂദി വ്യാജപ്രചണങ്ങള്‍
ഏറ്റെടുത്ത് കെപിസിസി നേതൃത്വവും.  മലപ്പുറം ജില്ലയെ മുഖ്യമന്ത്രി അധിക്ഷേപിച്ചെന്ന മുസ്്‌ളീം വര്‍ഗീയ സംഘടകളുടെ വ്യാജ പ്രചരണങ്ങള്‍  കെപിസിസി സര്‍ക്കുലറിലും.  വിവാദ സര്‍ക്കുലറില്‍ വയനാട് ദുരന്തത്തിലെ കേന്ദ്ര അവഗനണക്കെറുച്ച് ഒരു അക്ഷരം പോലുമില്ല. ഒക്‌ടോബര്‍ 5 മുതല്‍ 20വരെ കെപിസിസി  നടത്തുന്ന ക്യാമ്പയിന്റെ സര്‍ക്കുലറിലാണ് വിവാദ  പരാമര്‍ശങ്ങള്‍ ഉള്ളത്.  കെപസിസിയുടെ വിവാദ സര്‍ക്കുലര്‍ കൈരളി ന്യൂസിന് ലഭിച്ചു.

ALSO READ :വിതുരയിൽ കൊമ്പ്രാംക്കല്ല് ആദിവാസി മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി

വിഒ- കടുത്ത ന്യൂനപക്ഷ വിരുദ്ധത പ്രചരിപ്പിച്ച് തീവ്ര ഹിന്ദുത്വത്തിലേക്ക് സിപിഐഎം അതിവേഗം രൂപപ്പെടുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മലപ്പുറം ജില്ലയെയും അവിടത്തെ ജനങ്ങളെയും  അധിക്ഷേപിച്ച മുഖ്യമന്ത്രിയുടെ അഭിമുഖം എന്നും  ബോധപൂര്‍വമായ ഇടപടലുകള്‍  ഇതിന് പിന്നിലുണ്ടെന്നുമാണ്
കെപിസിസി സര്‍ക്കുലര്‍. അഭിമുഖത്തിലെ ഭാഗം മുഖ്യമന്ത്രി നിഷേധിച്ചു,  അഭിമുഖം പ്രസിദ്ധീകരിച്ച ദേശീയ ദിനംപത്രം തെറ്റു തിരുത്തി ഖേദം പ്രകടനവും നടത്തി. എന്നിട്ടും പിവി അന്‍വറിന്റെയും മുസ്‌ളീം തീവ്രവാദ സംഘടനകളുടെ വ്യാജ പ്രചരണം ഏറ്റെടുത്തിരിക്കുകയാണ്  കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം. ആര്‍എസ്എസും- ജമാഅത്ത് ഇസ്‌ളാമിയും എസ്ഡിപിയും നടത്തുന്ന വര്‍ഗീയ ചേരിതിരിവിന് എരിവു പകരുന്നതാണ് കെപിസിസി സര്‍ക്കുലറിലെ പരാമര്‍ശങ്ങള്‍. സര്‍ക്കാരിനെതിരെ വരും ദിവസങ്ങളില്‍ നടത്തുന്ന പ്രചരണത്തിന്റെ മുഖ്യഅജണ്ടയായും കോണ്‍ഗ്രസ്  ഇത് ഏറ്റെടുക്കുന്നുണ്ട്. മാത്രമല്ല മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ഒരു മഴവില്‍ സഖ്യം രൂപപ്പെട്ടിരിക്കുന്നൂവെന്ന സിപിഐഎം ആരോപണം ശരിവയ്ക്കുന്നതാണ് സര്‍ക്കുലറിലെ പരമാര്‍ശങ്ങള്‍.

ALSO READ :രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്; തീവ്രവാദ ബന്ധം സംശയിക്കുന്ന 7 പേർ കസ്റ്റഡിയിൽ

അതേസമയം വിവാദ സര്‍ക്കുലറില്‍ വയനാട് ദുരന്തത്തിലെ കേന്ദ്ര അവഗനണക്കെറുച്ച് ഒരു അക്ഷരം പോലുമില്ല. ദുരന്തം നടന്ന് രണ്ടുമാസം പിന്നിട്ടു. പ്രധാനമന്ത്രി വയനാട് സന്ദര്‍ശിച്ച് മടങ്ങിയശേഷം മറ്റു പല സംസ്ഥാനങ്ങള്‍ക്ക് കോടികളുടെ സഹായവും പ്രഖ്യാപിച്ചു. എന്നിട്ടും കേരളത്തെ കേന്ദ്രം അവഗണിച്ചു. ഇതിനെതിരെ ഒരു വരിപോലും കെപിസിസി സര്‍ക്കുലറില്‍ പറയുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News