കെപിസിസി പുറത്തിറക്കിയ ഡയറിയുടെ പേരില്‍ കോടികളുടെ അഴിമതിയെന്ന് പരാതി

കെപിസിസി പുറത്തിറക്കിയ ഡയറിയുടെ പേരില്‍ കോടികളുടെ അഴിമതി നടത്തിയെന്ന് പരാതി. കെപിസിസി നേതൃത്വത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് എഐസിസി നേതൃത്വത്തിന് പ്രവര്‍ത്തകര്‍ പരാതി നല്‍കി. കര്‍ഷക കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് സ്മിതയാണ് കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുന്നത്.

കെപിസിസി പുറത്തിറക്കിയ ഡയറിയുടെ മറവില്‍ അഴിമതി ഉണ്ടെന്നാണ് ഉയരുന്ന ആരോപണം. കെപിസിസി പ്രസിഡന്റിനൊപ്പമുള്ള ചിലരുടെ നേതൃത്വത്തില്‍ ലക്ഷങ്ങള്‍ വെട്ടിയതെന്നാണ് പരാതി. പരസ്യയിനത്തില്‍ പണം സ്വീകരിച്ച് കുറഞ്ഞ എണ്ണം ഡയറികള്‍ മാത്രം പുറത്തിറക്കിയാണ് തട്ടിപ്പ് നടത്തിയെന്നാണ് ആക്ഷേപം.

READ ALSO:സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കഴിഞ്ഞ മെയ് മാസത്തിലാണ് കെപിസിസി ഡയറി പുറത്തിറക്കിയത്. 250ല്‍പ്പരം പരസ്യങ്ങള്‍ സ്വീകരിച്ച് പുറത്തിറക്കിയത് വെറും 1000 കോപ്പികളുള്ള ഡയറികളാണ്. ഐഎന്‍ടിസി കൈമാറിയ 5 ലക്ഷം മുതല്‍ ഡയറി നിര്‍മ്മാണത്തിനായി കോടികളായിരുന്നു ലഭിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ പരസ്യം പിടിച്ചിട്ടും ഡയറി കിട്ടാത്തതില്‍ പ്രവര്‍ത്തകര്‍ക്കിടയിലും അമര്‍ഷമുണ്ട്. പരസ്യവിവാദം പുറത്തുവന്നതോടെ പരാതിയില്‍ പറയുന്ന ആള്‍ക്കെതിരെ നടപടിയെടുത്തു. എന്നാല്‍ ഇപ്പോഴും ഇയാള്‍ നേതൃത്വമായി നല്ല അടുപ്പത്തിലാണെന്നും പരാതിക്കാര്‍ പറയുന്നു.

READ ALSO:സുരേഷ് ഗോപിയുടെ അപമര്യാദയായ പെരുമാറ്റം; മാധ്യമ പ്രവര്‍ത്തക നിയമ നടപടിക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News