ആര്യാടൻ ഷൗക്കത്തിനെതിരായ അച്ചടക്ക ലംഘനം; കെപിസിസി അച്ചടക്ക സമിതി യോഗം ഇന്ന്

പാർട്ടി വിലക്ക് ലംഘിച്ച് പലസ്തീൻ ഐക്യദാർഢ്യ പ്രകടനം നടത്തിയ ആര്യാടൻ ഷൗക്കത്തിന് എതിരായ അച്ചടക്ക ലംഘനം ചർച്ച ചെയ്യാനായി കെ.പി.സി.സി അച്ചടക്ക സമിതി ഇന്ന് വീണ്ടും യോഗം ചേരും. മലപ്പുറം ഡി.സി.സി അധ്യക്ഷനടക്കമുള്ള ഔദ്യോഗിക പക്ഷ നേതാക്കളുടെ വിശദീകരണം ഇന്ന് സമിതി കേൾക്കും . കഴിഞ്ഞ രണ്ട് തവണത്തെ സിറ്റിങ്ങിലും ആര്യാടൻ ഷൗക്കത്തിൻ്റെയും അദ്ദേഹത്തിനൊപ്പം നിലകൊള്ളുന്നവരുടേയും വാദങ്ങളാണ് അച്ചടക്ക സമിതി കേട്ടത്. തീരുമാനം വേഗത്തിൽ വേണമെന്ന് ആര്യാടൻ ഷൗക്കത്ത് സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ALSO READ: ടൈറ്റാനിക്കിലെ ഡിന്നർ മെനു ലേലത്തിൽ; കിട്ടിയത് 84.5 ലക്ഷം രൂപ

ഷൗക്കത്തിന്റെ മറുവിഭാഗം നേതാക്കളായ ഡിസിസി അധ്യക്ഷൻ ജോയി അടക്കമുള്ള 13 പേരാണ് ഇന്നത്തെ അച്ചടക്ക സമിതി യോഗത്തിൽ ഹാജരാക്കുക. ഇവരുടെ വിശദീകരണം കേട്ടശേഷം അച്ചടക്ക സമിതി കെപിസിസി അധ്യക്ഷൻ കെ.സുധാകരന് റിപ്പോർട്ട് നൽകും. അച്ചടക്ക സമിതിയുടെ നിർദ്ദേശത്തിന് അടിസ്ഥാനത്തിൽ പിന്നീടാകും കെ പി സി സി യുടെ അന്തിമ തീരുമാനം ഉണ്ടാവുക.

ALSO READ: കുട്ടനാട്ടിലെ കർഷക ആത്മഹത്യ; മാധ്യമപ്രചാരണം വസ്തുതാവിരുദ്ധമെന്ന് കെ എൻ ബാലഗോപാൽ 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News