കടുത്ത ഭിന്നതയ്ക്കിടയിൽ വയനാട്ടിൽ കെപിസിസി എക്സിക്യൂട്ടീവ് യോഗം; വിട്ടുനിന്ന് കെ മുരളീധരൻ ഉൾപ്പെടെയുള്ള പ്രമുഖർ

വയനാട്ടിൽ നടക്കുന്ന കെ പി സി സി എക്സിക്യൂട്ടീവ്‌ യോഗത്തിൽ നിന്ന് കെ മുരളീധരൻ ഉൾപ്പെടെയുള്ള പ്രമുഖർ വിട്ടുനിൽക്കുന്നു. നേതൃത്വത്തിലെ കടുത്ത ഭിന്നതക്കിടെ നടക്കുന്ന യോഗം ബത്തേരിയിൽ തുടരുകയാണ്‌. തൃശ്ശൂരിലെ വൻ തോൽവിയോടെ പിൻവാങ്ങിയ കെ മുരളീധരന്‌ യോഗത്തിൽ സീറ്റില്ലായിരുന്നു.കടുത്ത പ്രതിഷേധം തുടരുന്ന അദ്ദേഹം യോഗത്തിനെത്തിയുമില്ല. മുല്ലപ്പള്ളി രാമചന്ദ്രനും സുധീരനും ഉൾപ്പെടെയുള്ള പലരും വിട്ടുനിന്നു.

Also Read: പുരസ്‌കാരം നല്‍കാന്‍ വന്ന ആസിഫിനെ അപമാനിച്ചു? രമേഷ് നാരായണനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം- വീഡിയോ

മുരളീധരന്റെ അസാന്നിദ്ധ്യം ചോദ്യമായപ്പോഴും പലരും അത്‌ കാര്യമായെടുത്തില്ല എന്ന് തെളിയിക്കുന്നതായിരുന്നു പ്രതികരണം. തൃശ്ശൂരിലെ തൊല്വിവിയിൽ പരാമർശങ്ങളും അധികമുണ്ടായില്ല. ബിജെപിയിലേക്ക്‌ വോട്ടു ചോർച്ചയുണ്ടായെന്ന് കെ സുധാകരൻ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു.

Also Read: ‘ജോയിയുടെ കുടുംബത്തിന് അടിയന്തരമായി നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേ തയ്യാറാകണം’: എഎ റഹീം എംപി

യോഗം നാളെ സമാപിക്കും.കേരളത്തിന്റെ ചുമതലയുള്ള സംഘടനാ ജനറൽ സെക്രട്ടറി ദീപാ ദാസ്‌ മുൻസി,എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രമേശ്‌ ചെന്നിത്തല തുടങ്ങിയവരെല്ലാം ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്‌. പ്രധാന അജണ്ടകളിൽ നിന്ന് മാറി അനാവശ്യ ചർച്ചകൾ അരുതെന്ന നിർദ്ദേശത്തോട്‌ കൂടിയാണ്‌ കടുത്ത ഭിന്നതകൾ നിലനിൽക്കെ യോഗം ബത്തേരിയിൽ തുടരുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News