കെപിസിസി പുന:സംഘടനയ്ക്ക് ഏഴംഗ ഉപസമിതി രൂപീകരിച്ചു

ഡിസിസി, ബ്ലോക്ക് പുന:സംഘടന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനായി ഏഴംഗ ഉപസമിതിക്ക് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍ എംപി രൂപം നല്‍കിയതായി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണണ്‍ അറിയിച്ചു. കൊടിക്കുന്നില്‍ സുരേഷ് എംപി, അഡ്വ ടി സിദ്ധിക്ക് എംഎല്‍എ, മുന്‍ എംഎല്‍എ കെസി ജോസഫ് , എപി അനില്‍ കുമാര്‍ എംഎല്‍എ, മുന്‍ എംഎല്‍എ ജോസഫ് വാഴക്കന്‍, അഡ്വ കെ.ജയന്ത്, അഡ്വ. എം ലിജു എന്നിവരാണ് ഉപസമിതി അംഗങ്ങള്‍ .

പുനസംഘടനാ സമിതി ജില്ലകളില്‍ നിന്ന് കെപിസിസിക്ക് കൈമാറിയ ഡിസിസി ഭാരവാഹികളുടെയും, ബ്ലോക്ക് പ്രസിഡന്റ്‌റുമാരുടെയും ലിസ്റ്റില്‍ നിന്നും അന്തിമ പട്ടിക രൂപീകരിക്കുകയാണ് ഉപസമിതിയുടെ ദൗത്യം. ജില്ലാതല ഉപസമിതികള്‍ കെപിസിസിക്ക് സമര്‍പ്പിച്ചിട്ടുള്ള പട്ടിക പരിശോധിച്ച് പത്തു ദിവസത്തിനകം ജില്ലാ-ബ്ലോക്ക് തല പുന:സംഘടന പട്ടിക കെപിസിസിക്കു കൈമാറുവാന്‍ ഉപസമിതിക്ക് കെപിസിസി പ്രസിഡന്റ് നിര്‍ദ്ദേശം നല്‍കി. ഇതോടെ കെപിസിസി പുന:സംഘടന അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. എല്ലാവിഭാഗങ്ങളെയും പരിഗണിച്ചും എല്ലാവരുമായും ചര്‍ച്ച നടത്തിയും പരാതിരഹിതവുമായിട്ടാണ് പുനം:സംഘടന പ്രക്രിയയുമായി കെപിസിസി മുന്നോട്ട് പോയതെന്നും ടി.യു.രാധാകൃഷ്ണന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News