കെപിസിസി ഫണ്ടിൽ ക്രമക്കേട്, സുധാകരനും സതീശനും തമ്മിൽ വാക്കു തർക്കം, പിരിച്ച തുകയുടെ കൃത്യമായ കണക്കില്ല; സംഭാഷണം പുറത്ത്

V D Satheesan Kn Sudhakaran

കെപിസിസി ഫണ്ട്‌ വിവാദത്തിൽ കൈരളി ന്യൂസിന് കൂടുതൽ തെളിവുകൾ ലഭിച്ചു. ഫണ്ടിനെ ചൊല്ലി കെ സുധാകരനും വിഡി സതീശനും തമ്മിൽ രൂക്ഷമായ തർക്കം നടന്നു. ഇരുവരും തമ്മിലുള്ള സംഭാഷണം കൈരളി ന്യൂസിന് ലഭിച്ചു. 137 രൂപ ചലഞ്ചിൽ പിരിച്ചെടുത്തത് എത്ര എന്ന് സുധാകരനോട് സതീശൻ ചോദിച്ചു. എന്നാൽ താൻ പിരിച്ചെടുത്ത തുകയുടെ ഓഡിറ്റിങ് നടത്തിയിട്ടില്ലെന്നും, പിരിച്ച തുകയുടെ കൃത്യമായ കണക്കില്ലെന്നുമായിരുന്നു കെ സുധാകരന്റെ സമ്മതം.

ALSO READ: നെഹ്റുവിൻ്റെ കസേരയിൽ ഇപ്പോൾ ഇരിക്കുന്നയാൾ പ്രധാനമന്ത്രിയോ അതോ പൂജാരിയോ? തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ: ഡോ. ജോൺ ബ്രിട്ടാസ് എം പി

സുധാകരൻ പറയുന്ന കണക്കും ഡിസിസികൾ നൽകിയ കണക്കുകൾ തമ്മിൽ പൊരുത്തമില്ലെന്നുള്ളത് സംഭാഷണത്തിൽ വ്യക്തമാണ്. കണക്കിലെ അവ്യക്തതയെച്ചൊല്ലി ഇരു നേതാക്കളും ഫോണിലൂടെ തമ്മിൽ കൊമ്പു കോർത്തു. അതേസമയം, ഫണ്ടിൽ ക്രമക്കേട് നടന്നതായി നേരത്തെ ആരോപണം ഉയർന്നിരുന്നു.

updating…

ALSO READ: ‘വോട്ടുചെയ്യാന്‍ പോകുമ്പോള്‍ വീട്ടിലെ ഗ്യാസ് കുറ്റിയെ നമസ്‌കരിച്ചിട്ട് പോകണം’; മുഖ്യമന്ത്രിയായിരിക്കേ പറഞ്ഞതോര്‍മയുണ്ടോ മോദി?, ചോദ്യവുമായി സമൂഹമാധ്യമം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News