കെപിസിസി ആസ്ഥാനത്തെ ഉപജാപക സംഘം. അഴിമതിയും സാമ്പത്തിക ആരോപണത്തിലും സംഘടന ചുമതയുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണനെ പദവിയില്‍ നിന്ന് മാറ്റി. എം.ലിജുവാണ് സംഘടന ചുമതയുള്ള പുതിയ കെപിസിസി ജനറല്‍ സെക്രട്ടറി. കെപിസിസി ആസ്ഥാനത്ത് ഉപജാപക സംഘത്തിന് നേതൃത്വം നല്‍കി. പദവികള്‍ക്കും വഴിവിട്ട ഇടപെടലുകള്‍ക്കും പരാതോഷികം നല്‍കി, ഫണ്ട് തിരിമറി തുടങ്ങിയവയാണ് ടി യു രാധാകൃഷ്ണനെതിരെ ഉയര്‍ന്ന പരാതികള്‍. കെപിസിസി ട്രഷറര്‍ ആയിരുന്ന പ്രതാപന്റെ മരണത്തെ തുടര്‍ന്നുണ്ടായ പരാതിയും തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കും പിന്നില്‍ രാധാകൃഷ്ണന്‍ ആണെന്ന് പാര്‍ട്ടി നിയോഗിച്ച ആഭ്യന്തര കമ്മിറ്റിയും കണ്ടെത്തിയിരുന്നു.
ഒരു വനിതാ നേതാവിന് കെപിസിസി ഫണ്ടില്‍ നിന്ന് വഴിവിട്ട സഹായം നല്‍കിയ വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് മറുവിഭാഗത്തിനെതിരെ വ്യാജ പരാതി തയ്യാറാക്കാന്‍ കാരണമെന്നാണ് ആരോപണയുള്ളത്. പ്രതാപന്റെ മരണം വിവാദം ആയതോടെ സിയുസി കമ്മിറ്റിയുടെ ചുമതലയുണ്ടായിരുന്ന പ്രമോദ് കോട്ടപ്പള്ളിയെയും രമേശ് കാവിലെയും പദവിയില്‍ നിന്ന് മാറ്റിയിരുന്നു. ഇവരും ടിയു. രാധാകൃഷ്ണന്‍, വിനോദ് കൃഷ്ണ, ആര്‍.വി.രജേഷ് കുമാര്‍, അജിത്ത് കുമാര്‍ എന്നിവര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. പരാതി വ്യാജമാണെന്ന് തെളിഞ്ഞിട്ടും കുറ്റക്കാര്‍ക്കെതിരെ പാര്‍ട്ടി നടപടി എടുത്തില്ലെന്നാണ് ആക്ഷേപം.
കൂടാതെ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ ഭാരവാഹിയെ മാറ്റിയതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് രാധാകൃഷ്ണന്റെ സ്ഥാനം തെറിക്കാന്‍ അവസാന കാരണമെന്നാണ് വിവരം. എം.ലിജുവാണ് സംഘടന ചുമതയുള്ള പുതിയ കെപിസിസി ജനറല്‍ സെക്രട്ടറി. കെ. സുധാകരന്റെ നോമിനിയായാണ് ലിജു പദവില്‍ എത്തിയത്. സുധാകരന്റെ സമ്മര്‍ദ്ദം അംഗീകരിച്ചതില്‍ മറുവിഭാഗം നേതാക്കളും പ്രതിേഷധത്തിലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here