‘രാഹുല്‍ ഏത് മണ്ഡലം നിലനിര്‍ത്തണമെന്ന് തീരുമാനിക്കുന്നതില്‍ കെപിസിസിയ്ക്ക് റോളില്ല’: കെ സുധാകരന്‍

രാഹുല്‍ ഏത് മണ്ഡലം നിലനിര്‍ത്തണമെന്ന് തീരുമാനിക്കുന്നതില്‍ കെപിസിസിയ്ക്ക് റോളില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ‘ഞങ്ങള്‍ക്കതില്‍ റോളില്ല, ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനം അംഗീകരിക്കും- സുധാകരന്‍ പറഞ്ഞു.

ALSO READ:പിഞ്ചുകുഞ്ഞിനെ അമ്മ മര്‍ദ്ദിച്ച സംഭവം; കുഞ്ഞിന്റെ പിതാവ് വിവാഹ തട്ടിപ്പുകാരനെന്ന് പൊലീസ്

രാഹുല്‍ ഗാന്ധി റായ്ബറേലി മണ്ഡലം തെരഞ്ഞെടുക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. പ്രവര്‍ത്തക സമിതിയിലെ പൊതുവായ വികാരം അതാണ്. ഇക്കാര്യത്തില്‍ കേരള നേതാക്കള്‍ക്ക് പ്രത്യേക അഭിപ്രായം ഇല്ലെന്നും ദേശീയ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ:‘ഷെഡ്യൂള്‍ സമയം പുനഃക്രമീകരിച്ച് നല്‍കിയാല്‍ കളക്ഷന്‍ വര്‍ധനവ് ഉണ്ടാകും’; കണ്ടക്ടറുടെ നിര്‍ദേശത്തെ അഭിനന്ദിച്ച് മന്ത്രി ഗണേഷ് കുമാര്‍

അതേസമയം രാഹുല്‍ ഗാന്ധി പ്രതിപക്ഷനേതാവ് ആകണമെന്ന് പ്രമേയം പാസാക്കി. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലാണ് പാസാക്കിയത്. ദിഗ് വിജയ് സിംഗ് ആണ് പ്രമേയം അവതരിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration