കെപിസിസി ഉന്നതാധികാര സമിതി യോഗം ഇന്ന്, നേതാക്കളുടെ പരസ്യ പ്രസ്താവനകള്‍ ചര്‍ച്ചയാകും

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷമുള്ള കെപിസിസി ഉന്നതാധികാര സമിതി യോഗം ചൊവ്വാ‍ഴ്ച ഇന്ദിരാഭവനിൽ ചേരും. ഉപതെരഞ്ഞെടുപ്പ് വിജയത്തിൽ മറ്റു നേതാക്കളെ തഴഞ്ഞ് വി ഡി സതീശന് മാത്രം കെ സുധാകരൻ ക്രെഡിറ്റ് നൽകിയെന്ന് വിമർശനം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് യോഗം.

ALSO READ: കോ‍ഴിക്കോട് പനി ബാധിച്ച് രണ്ട് പേര്‍ മരിച്ച സംഭവം: നിപ വൈറസെന്ന് സംശയം, ജില്ലയില്‍ ആരോഗ്യ ജാഗ്രത

ഇതിനെതിരെ കെ മുരളീധരനും രമേശ്‌ ചെന്നിത്തലയും പരസ്യപ്രസ്താവനയുമായി രംഗത്തെത്തിയത് ഉൾപ്പെടെയുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും. പ്രവർത്തകസമിതിയിൽ ഉൾപ്പെടുത്താത്തതിനെതിരെയുള്ള നീരസം പരസ്യമായി രമേശ് ചെന്നിത്തല പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യത്തിലുള്ള വിമർശനവും ചെന്നിത്തല യോഗത്തിൽ ഉന്നയിക്കുമെന്നാണ് സൂചന.

ALSO READ:മധ്യവയസ്കരെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News