ലോക്സഭാ തെരഞ്ഞെടുപ്പ്; കെപിസിസി സംയുക്ത യോഗം ഇന്ന് നടക്കും

പാർലമെൻറ് തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിനിർണയ തർക്കങ്ങളും വിവാദങ്ങൾക്കുമിടെ കെപിസിസിയുടെ സംയുക്ത യോഗം ഇന്ന് ഇന്ദിരാഭവനിൽ നടക്കും. മുതിർന്ന നേതാവ് കെ.കരുണാകരൻ്റെ മകൾ പത്മജാ വേണുഗോപാലിൻറെ ബിജെപി പ്രവേശവും തുടർന്നുണ്ടായ സംഭവവികാസങ്ങളും യോഗത്തിൽ ചർച്ചയാകും. സിറ്റിംഗ് എംപിയായ കെ മുരളീധരനെ വടകരയിൽ നിന്ന് മാറ്റിയതും ടിഎൻ പ്രതാപന് സീറ്റ് നഷ്ടമായ വിഷയവും യോഗത്തിൽ ഉയരാൻ സാധ്യത. സ്ഥാനാർത്ഥിനിർണയത്തിൽ മതിയായ കൂടിയാലോചന ഉണ്ടായില്ലെന്ന വിമർശനം മുതിർന്ന നേതാക്കൾക്കും എ വിഭാഗത്തിനുമുണ്ട്.

Also Read: വിവാഹത്തിന് വധുഗൃഹത്തിലേക്കുള്ള യാത്ര വെറൈറ്റിയാക്കി യുവാവ്; എന്‍എച്ചിലെ ‘പ്രകടനം’ കുറച്ച് ഓവറായെന്ന് പൊലീസ്

ഈ അതൃപ്തി യോഗത്തിൽ നേതാക്കൾ ഉന്നയിക്കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താനാണ് യോഗം ചേരുന്നതെങ്കിലും പൗരത്വ നിയമവുമായി ബന്ധപ്പെട്ട പ്രത്യക്ഷ സമരപരിപാടികളും ഇന്നത്തെ യോഗത്തിൽ തീരുമാനിക്കും. കെ സുധാകരൻ കണ്ണൂരിൽ വീണ്ടും മത്സരിക്കുന്നതിനാൽ കെപിസിസി അധ്യക്ഷന്റെ താൽക്കാലിക ചുമതല എം എം ഹസ്സന് നൽകിയിട്ടുണ്ട്. കെപിസിസി ഭാരവാഹികൾ,ഡിസിസി അധ്യക്ഷൻമാർ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ എന്നിവരുടെ സംയുക്തയോഗമാണ് വിളിച്ചുചേർത്തിരിക്കുന്നത്.

Also Read: കൊച്ചിയെ പരിപൂര്‍ണ്ണമായും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യം കൈവരിക്കുക തന്നെ ചെയ്യും: മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News