അനുനയിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം, സാമ്പത്തിക ബാധ്യത ഏറ്റെടുക്കും; എൻഎം വിജയന്‍റെ വീട്‌ സന്ദർശിച്ച് നേതാക്കൾ

kpcc visits nm vijayan family

ബാങ്ക്‌ നിയമന കോഴയിൽ എൻഎം വിജയനുണ്ടായ സാമ്പത്തിക ബാധ്യത ഏറ്റെടുത്തുവെന്ന് കെ പി സി സി സമിതി. തിരുവഞ്ചൂർ രാധാകൃഷ്ണൻ, ടിഎൻ പ്രതാപൻ, സണ്ണി ജോസഫ്‌, കെ ജയന്ത്‌ എന്നിവരടങ്ങിയ നാലംഗ അന്വേഷണ സമിതി എൻഎം വിജയന്‍റെ വീട്‌ സന്ദർശിച്ചു. സഹായിക്കാമെന്ന് നേതാക്കൾ ഉറപ്പ്‌ നൽകിയതായും നേതാക്കൾ പറഞ്ഞതിൽ വിശ്വാസമുണ്ടെന്ന് എൻഎം വിജയന്‍റെ മകൻ വിജേഷ്‌ പറഞ്ഞു.

എല്ലാ തലങ്ങളിലും ആലോചിച്ച്‌ തീരുമാനിക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ കൂടിക്കാ‍ഴ്ചക്ക് ശേഷം പ്രതികരിച്ചു. സാമ്പത്തിക ബാധ്യതയുടെ വിവരങ്ങൾ ശേഖരിക്കുമെന്ന് കെപിസിസി സമിതി ഉറപ്പ്‌ നൽകിയിട്ടുണ്ടെന്നും കുടുംബം പറഞ്ഞു.

ALSO READ; ബത്തേരി അർബൻ ബാങ്ക് നിയമനതട്ടിപ്പ്; ഐ സി ബാലകൃഷ്ണന്‌ പങ്കുണ്ടെന്ന് തട്ടിപ്പിനിരയായ വ്യക്തിയുടെ മൊഴി

എന്നാൽ എൻഎം വിജയന്റെ മരണം സംബന്ധിച്ചും നേതാക്കളുടെ സാമ്പത്തിക തിരിമറിയും അന്വേഷിക്കാനെത്തിയ കെപിസിസി സമിതി കുടുംബവുമായി ഒത്തുതീർപ്പ്‌ ചർച്ച നടത്തുകയാണ് ചെയ്തത്. സാമ്പത്തിക തിരിമറിയിലും എൻഎം വിജയന്‍റെ ആത്മഹത്യയിലും കോൺഗ്രസ് നേതാക്കളുടെ പങ്കിനെ അരക്കിട്ടുറപ്പിക്കുന്നതാണ് സാമ്പത്തിക ബാധ്യത ഏറ്റെടുത്തുവെന്നുള്ള കെപിസിസി പ്രഖ്യാപനം.

എൻഎം വിജയന്‍റെ കുടുംബത്തെ ഇന്നലെ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ അധിക്ഷേപിച്ച് സംസാരിച്ചിരുന്നു. എൻഎം വിജയന്‍റെ കുടുംബത്തിന് അന്തവും കുന്തവും ഇല്ലെന്നും അവർ എന്തൊക്കെയോ പറയുകയാണെന്നുമാണ് കെ. സുധാകരൻ പറഞ്ഞത്. ഈ വിഷയം നേരത്തെ തന്നെ പാർട്ടിയുടെ മുന്നിൽ ഉണ്ടായിരുന്നതാണ്. സംഭവത്തിൽ എല്ലാവരും തൂങ്ങുമെന്ന് ബന്ധപ്പെട്ടവർക്ക് അന്നേ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ഐസി ബാലകൃഷ്ണനും മുൻ വയനാട് ഡിസിസി പ്രസിഡൻ്റ് അപ്പച്ചനും മുന്നറിയിപ്പ് നൽകിയിരുന്നതായി സുധാകരൻ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News