സുധാകരനും സതീശനും തമ്മിലുള്ള തർക്കം അവസാനിപ്പിക്കണം; രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ വിമർശനവുമായി നേതാക്കൾ

vd satheeshan k sudhakaran

രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റിവെച്ചതും സതീശൻ കെപിസിസി നേതൃയോഗത്തിൽ പങ്കെടുക്കാത്തതും അനാവശ്യ വിവാദം സൃഷ്ടിച്ചെന്നും
ഇത്തരം വിവാദങ്ങൾ തിരിച്ചടിയാകുമെന്നും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ നേതാക്കൾ. പരസ്പര ഐക്യം വർദ്ധിപ്പിക്കണം. തർക്കം തെറ്റായ സന്ദേശം നൽകും. യോജിച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും അഭിപ്രായം ഉയർന്നു. മുഖ്യമന്ത്രി സ്ഥാന ചർച്ച ഇപ്പോൾ പാടില്ല എന്ന് പിജെ കുര്യൻ പറഞ്ഞു.

കെപിസിസി പുനഃസംഘടനയിൽ വ്യക്തമായ നിലപാട് വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ചർച്ചകൾ അനാവശ്യമായി നീട്ടിക്കൊണ്ടു പോകരുത്. പിവി അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിൽ കൂട്ടായ തീരുമാനം വേണമെന്നും യോഗത്തിൽ ആവശ്യമുണ്ട്.

ALSO READ;  ഇതാണോ കെ സുധാകരൻ്റെ അന്തസ്സ്? മുഖ്യമന്ത്രിക്കെതിരെ തരം താണ അധിക്ഷേപവുമായി കെപിസിസി പ്രസിഡൻ്റ്

തദ്ദേശ തെരഞ്ഞെടുപ്പിൽ ഐക്യത്തോടെ നീങ്ങണമെന്നും കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതിയിൽ രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. സുധാകരൻ-സതീശൻ തർക്കത്തിന്റെ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ വിമർശനം. ഓൺലൈനായിട്ട് ആണ് ചെന്നിത്തല പങ്കെടുത്തത്. പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും തമ്മിലുള്ള തര്‍ക്കം കാരണം ക‍ഴിഞ്ഞ ദിവസം മാറ്റിവച്ച കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം വീണ്ടും ചേർന്നപ്പോ‍ഴാണ് ചെന്നിത്തല കടുത്ത വിമർശനമുയർത്തിയത്.

നേരത്തെ, നേതാക്കൾക്കിടയിലെ തർക്കത്തിന്‍റെ ഭാഗമായി തദ്ദേശ തെരഞ്ഞെടുപ്പിലെ അടക്കം ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാൻ ചേർന്ന കെപിസിസി യോഗം പ്രതിപക്ഷ നേതാവ് ബഹിഷ്കരിച്ചിരുന്നു. ഇതിനു പകരമായി യുഡിഎഫ് യോഗം കെ സുധാകരനും ബഹിഷ്‌കരിച്ചു. തുടർന്നാണ് രാഷ്ട്രീയകാര്യസമിതി യോഗവും മാറ്റിവെച്ചത്.

എന്നാൽ, നേതാക്കൾ തമ്മിലുള്ള തർക്കങ്ങൾ കാരണം പാർട്ടിയിലെയും മുന്നണിയിലെയും പ്രധാന കാര്യങ്ങളിൽ പോലും തീരുമാനമെടുക്കാൻ കഴിയുന്നില്ല എന്ന വിമർശനം ഒരു വിഭാഗം നേതാക്കൾക്കുണ്ട്. വിവാദ വിഷയങ്ങളില്‍ പോലും ഇരു നേതാക്കളും പരസ്പര വിരുദ്ധമായാണ് മറുപടി പറയുന്നത്. ഇതില്‍ മാറ്റം വേണമെന്നാണ് ഹൈക്കമാന്‍റിന്‍റെ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News