റീല്‍സ് ഇട്ട് നടക്കുന്ന പ്രവര്‍ത്തനം അല്ല താഴെ തട്ടിലുള്ളവർ ചെയ്യുന്നത്; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ജെഎസ് അഖിൽ

adv-js-akhil

റീല്‍സ് ഇട്ട് നടക്കുന്ന പ്രവര്‍ത്തനം അല്ല സാധാരണക്കാരായ പാർട്ടി പ്രവർത്തകർ ചെയ്യുന്നതെന്നും ഒരു കൂട്ടം ചെറുപ്പക്കാര്‍ ആശങ്കയോടെ പാര്‍ട്ടിയില്‍ ഉണ്ടെന്നും തുറന്നുപറഞ്ഞ് കെപിസിസി അംഗം ജെ എസ് അഖില്‍. കോണ്‍ഗ്രസിന്റെ മാധ്യമവിഭാഗം വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കിയത് സംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു.

ഗ്രൂപ്പുകളില്‍ നിന്ന് ഒഴിവാക്കിയതായി കണ്ടു. ഏത് തരത്തിലാണ് അത്തരത്തില്‍ ഒരു നീക്കം ഉണ്ടായതെന്ന് അറിയില്ല. കെപിസിസിയില്‍ നിന്ന് ഒരറിയിപ്പും കിട്ടിയില്ല, ഒരു നേതാവും അങ്ങനെ ഒഴിവാക്കിയതായി പറഞ്ഞിട്ടുമില്ല. കോണ്‍ഗ്രസ് അഭിപ്രായ സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയാണ്. നേതാക്കളെല്ലാം പ്രതികരിക്കാറുണ്ട്. ഞാനെന്തു തെറ്റ് ചെയ്തു എന്ന് എന്നെ തന്നെ ബോധ്യപ്പെടുത്താന്‍ കഴിയുന്നില്ല. പാര്‍ട്ടിക്കെതിരെ ഒരു അഭിപ്രായവും താന്‍ പറഞ്ഞിട്ടില്ല. പറയാനുള്ള അഭിപ്രായം പറഞ്ഞു കൊണ്ടേയിരിക്കും.

Read Also: ഒരിക്കല്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ, ഇന്ന് മകന് വേണ്ടി; ചാണ്ടി ഉമ്മനെ അവഗണിക്കരുതെന്ന് ചെറിയാന്‍ ഫിലിപ്പ്

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന ഒരാളാണ് ഞാന്‍. എന്നെ അറിയാവുന്ന എല്ലാവര്‍ക്കും അറിയാം താഴെത്തട്ടില്‍ നിന്ന് പ്രവര്‍ത്തിച്ചു വന്ന ഒരാളാണെന്ന്. കെഎസ്‌യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും സംസ്ഥാന ഭാരവാഹിത്വം അവസാന നിമിഷം നഷ്ടപ്പെട്ട ഒരാളാണ്. അന്ന് പോലും പാര്‍ട്ടിക്കെതിരെ ഒരു അഭിപ്രായം പറഞ്ഞിട്ടില്ല. മരണം വരെ ഉമ്മന്‍ചാണ്ടിക്കൊപ്പം നിന്നു.

താഴെത്തട്ടില്‍ ജോലിചെയ്യുന്ന ആള്‍ക്കാരെ തിരിച്ചറിയണം. എല്ലാ യുവാക്കള്‍ക്കും പ്രാതിനിധ്യം നല്‍കണം. ജനങ്ങളുമായി നിരന്തരം ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ ആണ്. പോസ്റ്റര്‍ ഒട്ടിക്കുന്നവരെ അടക്കം നേതൃത്വത്തില്‍ കൊണ്ട് വരണം. എവിടെയൊക്കെയോ ആരൊക്കെയോ തഴയപ്പെടുന്നു എന്നൊരു തോന്നല്‍ ഞങ്ങള്‍ക്കുണ്ട്. സരിനെയും ഷാനിബിനെയും ഒക്കെ കേള്‍ക്കാന്‍ പാര്‍ട്ടി തയ്യാറായിരുന്നെങ്കില്‍ ഒരുപക്ഷെ അവര്‍ പാര്‍ട്ടി വിടില്ലായിരുന്നെന്ന അഭിപ്രായം എനിക്കുണ്ട്. ചാണ്ടി ഉമ്മനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാന്‍ സമ്മതിക്കില്ല. ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന് ചുമതല നല്‍കിയില്ല. അദ്ദേഹം പാര്‍ട്ടി എംഎല്‍എയാണ്. അതിനെക്കുറിച്ചാണ് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചതെന്നും അഖിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News