ആര്യാടൻ ഷൗക്കത്ത് വിഷയത്തിൽ നടപടി വേണ്ടെന്ന് കെപിസിസി; തീരുമാനം കൂടിയാലോചനകൾക്ക് ശേഷം

ആര്യാടൻ ഷൗക്കത്ത് വിഷയത്തിൽ നടപടി വേണ്ടെന്ന് കെപിസിസി. കടുത്ത നടപടി ഇപ്പോൾ വേണ്ടെന്നും തീരുമാനം കൂടിയാലോചനകൾക്ക് ശേഷമാകാം എന്നുമാണ് കെപിസിസി യോഗത്തിന്റെ തീരുമാനം. കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷം കൂടുതൽ ചർച്ചകൾ നടത്തി തീരുമാനത്തിലെത്തും. പെട്ടെന്നൊരു തീരുമനമെടുക്കേണ്ടതില്ലെന്നും യോഗം നിർദേശിച്ചു.

ALSO READ: മുസ്ലിം ലീഗ് നേതാവ് നവകേരള സദസിൽ; പങ്കെടുത്തത് പ്രഭാത യോഗത്തിൽ

പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തിയ കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തിനെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. തുടര്‍ന്ന് വിഷയം അച്ചടക്ക സമിതിയിലേക്ക് അയച്ചിരുന്നു. എന്നാൽ ആര്യാടന്‍ ഷൗക്കത്തിന്റെ തുടര്‍പ്രതികരണങ്ങളും അദ്ദേഹത്തിന് ഗ്രൂപ്പിന് അതീതമായി ലഭിച്ച പിന്തുണയും നേതൃത്വത്തെ ആശങ്കയിലാക്കുകയായിരുന്നു. അതുകൊണ്ട് ഇപ്പോള്‍ ഷൗക്കത്തിനെതിരെ കടുത്ത നടപടി വേണ്ടെന്നാണ് നേതൃത്വത്തില്‍ ധാരണ. അതേസമയം അച്ചടക്കസമിതിയില്‍ ആര്യാടന്‍ ഷൗക്കത്തിനെതിരെ വലിയ ആരോപണങ്ങളാണ് മറുവിഭാഗം ഉന്നയിച്ചത്. ഇവരെ അനുനയിപ്പിച്ച് മുന്നോട്ടു പോകാനാണ് കെപിസിസിയുടെ ശ്രമം.

ALSO READ: വിമര്‍ശകര്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി; നവകേരള ബസ് കാണാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്ഷണം

അച്ചടക്ക സമിതി റിപ്പോർട്ടിലും കടുത്ത നടപടിക്ക് ശുപാർശ ഇല്ലെന്നാണ് വിവരം. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കൂടി പരിഗണിച്ചാണ് തീരുമാനം. പാർട്ടിയിലെ പൊട്ടിത്തെറി മലബാറിൽ രാഷ്ട്രീയ തിരിച്ചടിക്ക് വഴിതെളിക്കുമെന്നും നേതൃയോഗം വിലയിരുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News