കെപിസിസി പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി; കോഴിക്കോട് പുതിയ വേദി അനുവദിച്ചു

കെപിസിസി പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് കോഴിക്കോട്, പുതിയ വേദി അനുവദിച്ചു. ഡിസിസി നല്‍കിയ പുതിയ അപേക്ഷയിലാണ് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അനുമതി നല്‍കിയത്. നവകേരള സദസ്സ് വേദി വേണമെന്ന ആവശ്യം ജില്ലാ കളക്ടര്‍ നിരസിച്ചിരുന്നു.

കോഴിക്കോട് ബീച്ചില്‍ പുതിയ സ്ഥലം വേണമെന്ന, ഡിസിസി അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ഡെപ്യൂട്ടി കളക്ടറും ഡിടിപിസി സെക്രട്ടറിയും ഡിസിസി പ്രസിഡന്റുമായി ചര്‍ച്ച നടത്തി. ബീച്ചിലെ പ്രധാന വേദിക്ക് 200 മീറ്റര്‍ മാറിയാണ് സ്ഥലം കോണ്‍ഗ്രസ് മുന്നോട്ട് വെച്ചത്. ഈ സ്ഥലം അനുവദിച്ചതായി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു. പലസ്തീന്‍ വിഷയത്തില്‍ സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്നും പ്രവീണ്‍ കുമാര്‍ അറിയിച്ചു.

READ ALSO:യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പ്; രാഹുല്‍ മാങ്കൂട്ടത്തില്‍ സംസ്ഥാന അധ്യക്ഷന്‍

കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിക്ക് അനുമതി ഇല്ല എന്ന പേരില്‍ സര്‍ക്കാരിനെതിരെ വലിയ പ്രചരണം കോണ്‍ഗ്രസ് നടത്തിയിരുന്നു. നവകേരള സദസ്സ് നടക്കുന്ന വേദി വേണമെന്ന ആവശ്യമാണ് ജില്ലാ ഭരണ കൂടം തള്ളിയത്. വിവാദത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്നും പലസ്തിന്‍ ആണ് വിഷയമെങ്കില്‍ സ്ഥലം കാണിച്ച് തരാന്‍ തയാറാണെന്നും മന്ത്രി മുഹമ്മദ് റിയാസും വ്യക്തമാക്കിയിരുന്നു.

READ ALSO:25 വയസുകാരിയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു; ഹോംസ്റ്റേയിൽ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News