കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം, ഇന്ന് നടത്താനിരുന്ന സംയുക്ത വാർത്താ സമ്മേളനം മാറ്റി

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൻ്റെ ഭാഗമായി ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന സംയുക്ത വാർത്താസമ്മേളനം കെപിസിസി മാറ്റി. കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പി.വി. മോഹനന് കോട്ടയം പാലായിൽ വെച്ച് വാഹനാപകടം ഉണ്ടായതിനെ തുടർന്നാണ് വാർത്താ സമ്മേളനം മാറ്റിയത് എന്നാണ് നേതാക്കൾ നൽകുന്ന വിശദീകരണം.

കെപിസിസി അധ്യക്ഷൻ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ദീപ ദാസ് മുനിഷിയും പങ്കെടുക്കാനിരുന്ന വാർത്ത സമ്മേളനം ആണ് അപകടത്തെ തുടർന്ന് മാറ്റിയിരിക്കുന്നത്.

ALSO READ: ഇന്ത്യ ലോകത്തിന് സംഭാവന ചെയ്ത മികച്ച സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്നു ഡോ. മൻമോഹൻസിങ്; മുൻ പ്രധാനമന്ത്രിയെ നിയമസഭയിൽ അനുസ്മരിച്ച് സ്പീക്കർ

നേരത്തെ, നേതാക്കളുടെ ഭിന്നതയെ തുടർന്നും തമ്മിലടിയെ തുടർന്നും നേരത്തെ മാറ്റിവെച്ചിരുന്ന യോഗം പിന്നീട് ഹൈക്കമാൻഡിൻ്റെ ഇടപെടലിനെ തുടർന്നായിരുന്നു ഇന്നലെ നടത്തിയിരുന്നത്.

ഈ യോഗത്തിൽ കെപിസിസി പ്രസിഡൻ്റിനെതിരെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും നേതാക്കൾ ശക്തമായ വിമർശനമുന്നയിച്ചിരുന്നു. തുടർന്ന് പ്രസംഗം പൂർത്തിയാക്കാതെ വി.ഡി. സതീശൻ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News