കെപിസിസി നേതൃയോഗത്തിൽ പിആർ ഏജൻസി പ്രതിനിധി പങ്കെടുത്തു, സിപിഐഎമ്മിനെതിരായ കള്ളക്കഥകള്‍ ഇനിയും വരും: മുഖ്യമന്ത്രി

സിപിഐഎമ്മിനും സര്‍ക്കാരിനുമെതിരെ വരുന്ന കള്ളക്കഥകള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസും പിആര്‍ ഏജന്‍സിയുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കെപിസിസി നേതൃയോഗത്തിൽ പി ആർ ഏജൻസി പ്രതിനിധി പങ്കെടുത്തുവെന്നും സമൂഹമാധ്യമങ്ങളിലും വാർത്തകൾ പ്ലാന്‍റ് ചെയ്യുന്നതിലും വിദഗ്ദനാണ് പി ആര്‍ ഏജന്‍സി പ്രതിനിധിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെപിസിസി നേതൃയോഗത്തിൽ പിആര്‍ ഏജന്‍സി പ്രതിനിധി പങ്കെടുത്തത് കോൺഗ്രസ്സിന് സംഭവിച്ച രാഷ്ട്രീയ വ്യതിയാനത്തിന്‍റെ ഉദാഹരണമാണ്. രാഷ്ട്രീയ എതിരാളികളെ എങ്ങനെ തേജോവധം ചെയ്യാം എന്നാണ് ഇക്കൂട്ടര്‍ ആലോചിക്കുന്നത്. പല തലങ്ങളിലായി ആലോചിച്ചാണ് ഇത്തരം കാര്യങ്ങള്‍ ഇവര്‍ നടപ്പിലാക്കുന്നുതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ഫാത്തിമ തഹ്ലിയ പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറയണം, അല്ലാത്തപക്ഷം നിയമ നടപടി: ഷുക്കൂര്‍ വക്കീല്‍

കള്ളക്കഥകൾ മെനയുകയാണ് ഇവരുടെ ഉദ്ദേശമെന്നും ഇനിയും കള്ളക്കഥകൾ വന്നുകൊണ്ടിരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

ALSO READ: ശാരീരിക ബന്ധത്തിലേർപ്പെട്ടത് ഉഭയസമ്മതത്തോടെ; ഷിയാസിന്റെ മൊഴി പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News