നിലമ്പൂർ അർബൻ ബാങ്കിലെ നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയൻ്റെ കുടുംബത്തെ അധിക്ഷേപിച്ച് കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ. എൻ.എം. വിജയൻ്റെ കുടുംബത്തിന് അന്തവും കുന്തവും ഇല്ലെന്നും അവർ എന്തൊക്കെയോ പറയുകയാണെന്നുമാണ് കെ. സുധാകരൻ പറഞ്ഞത്. എൻ.എം. വിജയൻ്റെ കത്ത് വായിച്ചു.
ഈ വിഷയം നേരത്തെ തന്നെ പാർട്ടിയുടെ മുന്നിൽ ഉണ്ടായിരുന്നതാണ്. സംഭവത്തിൽ എല്ലാവരും തൂങ്ങുമെന്ന് ബന്ധപ്പെട്ടവർക്ക് അന്നേ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ഐ.സി. ബാലകൃഷ്ണനും മുൻ വയനാട് ഡിസിസി പ്രസിഡൻ്റ് അപ്പച്ചനും മുന്നറിയിപ്പ് നൽകിയിരുന്നു.
വിഷയം രമ്യമായി അവിടെ തന്നെ പരിഹരിക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നതാണ്. എന്തായാലും ഇക്കാര്യത്തിൽ ഐ.സി. ബാലകൃഷ്ണൻ തെറ്റ് ചെയ്യുമെന്ന് കരുതുന്നില്ലെന്നും കെ. സുധാകരൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here