“പാർട്ടിയെ പ്രതീക്ഷിച്ച പോലെ ശക്തിപ്പെടുത്താനായില്ല”: ഏറ്റുപറഞ്ഞ് കെ.സുധാകരന്‍

വയനാട്: കെപിസിസി പ്രസിഡന്റ്‌ എന്ന നിലയിൽ പാർട്ടിയെ പ്രതീക്ഷിച്ച നിലയിൽ എത്തിക്കാനായില്ലെന്ന് കെ സുധാകരൻ. പുനഃസംഘടന പൂർത്തിയാക്കാൻ സാധിക്കാത്ത്‌ സംഘടനയെ ദുർബലമാക്കി.അക്കൗണ്ടബിലിറ്റി ഇല്ലാത്ത സംവിധാനം മാറണമെന്നും അദ്ദേഹം പറഞ്ഞു.വയനാട്‌ ബത്തേരിയിൽ നടക്കുന്ന കെപിസിസി നേതൃസംഗമത്തിൽ സംസാരിക്കുകയായിരുന്നു കെ സുധാകരൻ.

കെപിസിസി പ്രസിഡന്റായി രണ്ട്‌ വർഷം പിന്നിട്ടു. വ്യക്തിപരമായി സംഘടനയെ മുന്നോട്ട്‌ നയിക്കാൻ ശ്രമിച്ചെങ്കിലും സാഹചര്യങ്ങളുടെ സമ്മർദ്ദമുണ്ടായി. പുനഃസംഘടന പൂർത്തിയാക്കാൻ സാധിച്ചിരുന്നെങ്കിൽ കോൺഗ്രസിന്‌ പുതിയ രൂപം വരുമായിരുന്നു. അതിനോട്‌ സഹകരിക്കാത്തവരുണ്ട്‌ അവർ സഹകരിക്കണമെന്നുംകെ സുധാകരൻ പറഞ്ഞു.

മെയ്‌ മാസത്തിനുള്ളിൽ പുനസംഘടന പൂർത്തിയാക്കാൻ എല്ലാവരും ശ്രമിക്കണം.യൂണിറ്റ്‌ കമ്മറ്റികൾ പൂർത്തീകരിക്കാൻ സാധിക്കാത്തത്‌ അടിത്തറ ദുബലമാക്കി.വിശ്വാസ്യത ഇല്ലാത്ത സംവിധാനം മാറണമെന്നും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനുൾപ്പെടെയു ള്ളവരുടെ സാന്നിദ്ധ്യത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി.

കെ മുരളീധരൻ എം.പിയും  ശശിതരൂർ എംപിയും നേതൃസംഗമത്തിൽ പങ്കെടുത്തില്ല.

രണ്ട്‌ ദിവസങ്ങളിലായി ബത്തേരിയിലാണ്‌ യോഗം നടക്കുന്നത്‌. ഒരു വർഷത്തെ സംഘടനാ പ്രവർത്തനങ്ങളും സമരപരിപാടികളും ആസൂത്രണം ചെയ്യാനും ലോക്സഭാ തെരെഞ്ഞെടുപ്പ്‌ മുന്നൊരുക്കങ്ങൾ തീരുമാനിക്കുകയുമാണ്‌ ലക്ഷ്യം. കടുത്ത ഭിന്നതയും ആഭ്യന്തര തർക്കങ്ങളും നിലനിൽക്കെ നടക്കുന്ന യോഗം അത്‌ പരിഹരിക്കാനുള്ള ഇടപെടലുകളുടെ സാധ്യതകളും പരിശോധിക്കും. സംഘടനാ രേഖ അവതരിപ്പിച്ച്‌ ചർച്ചയുൾപ്പെടെ നടക്കുന്ന യോഗത്തിന്‌ മുന്നോടിയായാണ്‌ കെ സുധാകരൻ വിമർശനങ്ങള്‍ പരസ്യമായി യോഗത്തിൽ പ്രസംഗിച്ചത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News