ബത്തേരി അർബൻ ബാങ്കിലെ നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറർ എൻ.എം. വിജയൻ മുൻപ് എഴുതിയ കത്ത് തനിക്ക് ലഭിച്ചിരുന്നതായി സമ്മതിച്ച് കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ. എന്നാൽ ആ കത്ത് താൻ വായിച്ചിട്ടില്ലെന്നും പുറത്ത് വന്നിട്ടുള്ള വിവരങ്ങൾ ഗൗരവതരമാണെന്നും കെ. സുധാകരൻ പറഞ്ഞു.
തുടർന്ന് ഏത് കൊമ്പനായാലും തെറ്റുകാരനാണെങ്കിൽ നടപടി എടുക്കുമെന്നും കെപിസിസി സമിതി ഈ വിഷയം പരിശോധിച്ചിട്ടുണ്ടെങ്കിലും റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നും കെ. സുധാകരൻ പറഞ്ഞു.
സഹകരണ സംഘങ്ങളിൽ ക്രമക്കേട് നടത്തുന്നത് ശരിയല്ലെന്നും കോൺഗ്രസ് അത് അംഗീകരിക്കില്ലെന്നും തുടർന്ന് കെ. സുധാകരൻ പറഞ്ഞു. പി.വി. അൻവർ യുഡിഎഫിലേക്കെത്തില്ല. അത്തരം ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്നും കെ. സുധാകരൻ പറഞ്ഞു.
നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടന്ന ഹൈക്കോടതി ഉത്തരവ് പ്രതിപക്ഷ ആരോപണങ്ങൾ കോടതി തള്ളി എന്ന് സമ്മതിക്കുന്നതാണെന്നും ഉത്തരവിലൂടെ അക്കാര്യമാണ് വ്യക്തമാകുന്നതെന്നും കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here