കോൺഗ്രസ്‌ പരാജയപ്പെട്ടാൽ പ്രദേശത്ത് ജീവിക്കാൻ അനുവദിക്കില്ല; കോഴിക്കോട് ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിലെ വിമതർക്കെതിരെ കെ സുധാകരൻ്റെ ഭീഷണി

K SUDHAKARAN

കോഴിക്കോട് ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിലെ വിമത സ്ഥാനാർഥികൾക്കെതിരെ  കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ്റെ ഭീഷണി. തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ പരാജയപ്പെട്ടാൽ പ്രദേശത്ത് ജീവിക്കാൻ അനുവദിക്കില്ലെന്നാണ് വിമതരോട് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ്റെ ഭീഷണി. അതുകൊണ്ട് തടി വേണോ, ജീവൻ വേണോ എന്ന് അവർ ഓർക്കണമെന്നും സഹകരണ ബാങ്കിനെ ചില കോൺഗ്രസുകാർ ജീവിക്കാനുള്ള മാർഗമായി മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പാർട്ടി പ്രവർത്തകർക്ക് ജോലി കൊടുക്കാതെ, ഇടതുപക്ഷക്കാരനും ബിജെപിക്കാരനും ജോലി കൊടുക്കുന്നത് ശരിയല്ല.

ALSO READ: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ പാളിച്ച; കോൺഗ്രസ് നേതാക്കൾ എഐസിസിക്ക് പരാതി നൽകി

കണ്ണൂരിലെ സഹകരണ ബാങ്കുകൾ അടികൂടിയാണ് പിടിച്ചെടുത്തത്. എതിർക്കേണ്ടത് എതിർക്കണം, അടിക്കേണ്ടത് അടിക്കണം, കൊടുക്കേണ്ടത് കൊടുക്കണം. അതിനു മാത്രമേ വിലയുള്ളൂ. കോൺഗ്രസ് ഭരിക്കുന്ന ബാങ്കുകളെ തകർക്കാൻ ചിലർ കരാർ എടുത്തിരിക്കുകയാണെന്നും കെ. സുധാകരൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News