കുറ്റവിചാരണ സദസ്സ് പരാജയപ്പെടാനുള്ള കാരണം കോൺഗ്രസ് പുനഃസംഘടനയോ?

വാക്കുതർക്കങ്ങൾ നിറഞ്ഞ് കോൺഗ്രസ്‌ മണ്ഡലം പുനഃസംഘടനയുടെ കുറ്റവിചാരണ സദസ്സ്‌. കാസർഗോഡ് നിന്ന് ആരംഭിച്ച് തൃശൂർ വരെ എത്തിയിരിക്കുന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ നടക്കുന്ന നവകേരള സദസ്സിന്റെ വിജയത്തിൽ കലിതുള്ളി യുഡിഎഫ്‌ സംഘടിപ്പിച്ച കുറ്റവിചാരണ സദസ്സ്‌ പങ്കാളിത്തമില്ലാതെ പരാജയമായിരുന്നു. കോൺഗ്രസ്‌ നേതാക്കൾതന്നെ ആളുകൾ സഹകരിക്കുന്നില്ലെന്ന്‌ സമ്മതിച്ചിരിക്കുന്നു. കെ സുധാകരൻ പങ്കെടുത്ത നേമത്തെ പരിപാടിയിൽ മണ്ഡലം പുനഃസംഘടനയിൽ അവസരം നഷ്ടമായവർ വിട്ടുനിന്നതോടെ പങ്കാളിത്തം തീരെകുറഞ്ഞു. വെറും നൂറിൽ താഴെ ആളുകളാണ് പങ്കെടുത്തിരുന്നത്. കെപിസിസി പ്രസിഡന്റ്‌ നേരിട്ട് വന്നിട്ടും പരിപാടിക്ക്‌ ആളുകൾ എത്താതിരുന്നതിൽ നേതൃത്വം അസ്വസ്ഥ പ്രകടപ്പിച്ചു.

ALSO READ: പരിശീലന പറക്കലിനിടെ വ്യോമസേന വിമാനം തകര്‍ന്നുവീണു; രണ്ട് പൈലറ്റുമാർ മരിച്ചു

പരിപാടിയുമായി എ ഗ്രൂപ്പ്‌ നേതാക്കൾ പലരും സഹകരിക്കാത്ത സാഹചര്യത്തിൽ പ്രധാന നേതാക്കൾ ഒഴികെയുള്ളവർ ബഹിഷ്‌കരിക്കണമെന്ന്‌ ഗ്രൂപ്പ്‌ മാനേജർമാരുടെ രഹസ്യനിർദേശമുണ്ടായിരുന്നു. ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ അനുസരിച്ച് ഡിസിസി പ്രസിഡന്റ്‌ പാലോട്‌ രവി നൽകിയ പട്ടിക വെട്ടിയതിലടക്കമുള്ള പ്രതിഷേധവും പരിപാടി പരാജയപ്പെടാൻ കാരണമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News