കെ സുധാകരനും വിഡി സതീശനും തര്‍ക്കം അവസാനിപ്പിക്കണം; കെപിസിസി രാഷ്ട്രീയ കാര്യസമിതിയില്‍ നേതാക്കള്‍

കെ സുധാകരനും വിഡി സതീശനും തമ്മിലുള്ള തര്‍ക്കം അവസാനിപ്പിക്കണമെന്ന് കെപിസിസി രാഷ്ട്രീയ കാര്യസമിതിയില്‍ നേതാക്കള്‍. മുഖ്യമന്ത്രിസ്ഥാന ചര്‍ച്ച ഇപ്പോള്‍ പാടില്ലെന്ന് പി.ജെ കുര്യന്‍ യോഗത്തില്‍ പറഞ്ഞു.പാര്‍ട്ടിയില്‍ ഐക്യം വേണമെന്ന് രമേശ് ചെന്നിത്തലയും യോഗത്തില്‍ ആവശ്യപ്പെട്ടു.

also read: കെജിഎംഒഎ സംസ്ഥാന സമ്മേളനം സമാപിച്ചു; വിവിധ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

സുധാകരനും സതീശനും തമ്മിലുള്ള പരസ്പരപോര് അവസാനിപ്പിക്കമെന്ന് ആവശ്യമാണ് രാഷ്ട്രീയ കാര്യസമിതിയില്‍ ഉയര്‍ന്നത്. നേതാക്കള്‍ തമ്മില്‍ ഐക്യമില്ല. വിവാദ വിഷയങ്ങളില്‍ പോലും ഇരുവരും പരസ്പര വിരുദ്ധമായ മറുപടിയാണ് പറയുന്നത്. ഇത് തിരുത്തണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

ALSO READ: ‘കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അവശ്യമരുന്നുകള്‍ കാരുണ്യ ഫാര്‍മസി വഴി എത്തും’: മന്ത്രി വീണാ ജോര്‍ജ്

പാര്‍ട്ടിയില്‍ ഐക്യം വേണമെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ ഐക്യത്തോടെ നീങ്ങണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിസ്ഥാന ചര്‍ച്ച ഇപ്പോള്‍ പാടില്ലെന്നും തര്‍ക്കം തെറ്റായ സന്ദേശം നല്‍കുമെന്നും പി.ജെ കുര്യന്‍ യോഗത്തില്‍ വ്യക്തമാക്കി. എന്നാൽ, നേതാക്കൾ തമ്മിലുള്ള തർക്കങ്ങൾ കാരണം പാർട്ടിയിലെയും മുന്നണിയിലെയും പ്രധാന കാര്യങ്ങളിൽ പോലും തീരുമാനമെടുക്കാൻ കഴിയുന്നില്ല എന്ന വിമർശനം ഒരു വിഭാഗം നേതാക്കൾക്കുണ്ട്. വിവാദ വിഷയങ്ങളില്‍ പോലും ഇരു നേതാക്കളും പരസ്പര വിരുദ്ധമായാണ് മറുപടി പറയുന്നത്. ഇതില്‍ മാറ്റം വേണമെന്നാണ് ഹൈക്കമാന്‍റിന്‍റെ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News