തൃശൂരില്‍ 17 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ സംഭവം; കെപിസിസി സെക്രട്ടറി പൊലീസ് പിടിയില്‍

തൃശൂരിലെ ഹീവാന്‍ നിധി ലിമിറ്റഡ് നിക്ഷേപത്തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കെപിസിസി സെക്രട്ടറി പൊലീസ് കസ്റ്റഡിയില്‍. സ്ഥാപനത്തിന്റെ എംഡിയും കെപിസിസി സെക്രട്ടറിയുമായ സി.എസ്. ശ്രീനിവാസനെ നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന പരാതിയെത്തുടര്‍ന്നാണ് തൃശൂര്‍ സിറ്റി പൊലീസ് കാലടിയില്‍ നിന്നും അറസ്റ്റു ചെയ്തത്. തൃശൂര്‍ പൂങ്കുന്നം ചക്കാമുക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹീവാന്‍സ് നിധി ലിമിറ്റഡ്, ഹീവാന്‍ ഫിനാന്‍സ് എന്നീ സ്ഥാപനങ്ങള്‍ വഴി കോടികള്‍ നിക്ഷേപമായി സ്വീകരിച്ച് ഇടപാടുകാരെ വഞ്ചിച്ചെന്നാണ് പരാതി.

ALSO READ: റീബിൽഡ് വയനാടിനെതിരെയുള്ള വ്യാജ പ്രചാരണം; ബിജെപിയുടെ അസഹിഷ്ണുത ജനം തിരിച്ചറിയുമെന്ന് ഡിവൈഎഫ്ഐ

ഇവര്‍ വന്‍ പലിശ വാഗ്ദാനം ചെയ്ത് ഇടപാടുകാരില്‍ നിന്നും നേരത്തെ കോടികള്‍ നിക്ഷേപം സ്വീകരിച്ചിരുന്നു. എന്നാല്‍ പലിശയോ നിക്ഷേപമോ ഇടപാടുകാര്‍ക്ക് തിരിച്ചുനല്‍കിയില്ല. ഇതോടെയാണ് നിക്ഷേപകര്‍ പൊലീസിനു പരാതി നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്റെ ചെയര്‍മാനായ വ്യവസായി ടി.എ. സുന്ദര്‍ മേനോനെ കഴിഞ്ഞ ദിവസം പൊലീസ്് അറസ്റ്റു ചെയ്തിരുന്നു. തൃശൂര്‍ കോര്‍പറേഷനിലെ മുന്‍ സ്ഥിരംസമിതി അധ്യക്ഷന്‍ കൂടിയാണ് അറസ്റ്റിലായ സി.എസ്. ശ്രീനിവാസന്‍. സംഭവത്തില്‍ ഹീവാന്‍ കമ്പനിയുടെയും ഉടമകളുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത് ഉള്‍പ്പെടെയുള്ള നടപടികളും ഉടനെ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. കേസില്‍ ഇതിനകം 18 കേസുകളാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News